കോട്ടയം: താഴത്തങ്ങാടി വെസ്റ്റ് ക്ലബ് ഓണാഘോഷവും പൊതുയോഗവും വള്ളംകളി ഓഫിസ് ഉദ്ഘാടനവും കുടുംബസംഗമവും നാളെ സെപ്റ്റംബർ 22 ഞായറാഴ്ച താഴത്തങ്ങാടി വെസ്റ്റ് ക്ലബിൽ നടക്കും. രാവിലെ 10.30 ന് പൊതുയോഗം നടക്കും. ഉച്ചയ്ക്ക് 12 ന് വള്ളംകളം ഓഫിസ് ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എം.പി നിർവഹിക്കും. തുടർന്ന് വള്ളംകളിയുടെ ലോഗോ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പ്രകാശനം ചെയ്യും. തുടർന്ന് ഓണസദ്യ നടക്കും. ഇതിന് ശേഷം വിവിധ കലാകായിക പരിപാടികൾ നടക്കുമെന്ന് വെസ്റ്റ് ക്ലബ് സെക്രട്ടറി അനീഷ്‌കുമാർ, പ്രസിഡന്റ് കെ.ജി കുര്യച്ചൻ, വിമൻസ്‌ഫോറം സെക്രട്ടറി ഫെബി റെജി, പ്രസിഡന്റ് അനുപമ ഗിരീഷ് എന്നിവർ അറിയിച്ചു.
Advertisements