കടുത്തുരുത്തിയില്‍ നടന്ന സംസ്ഥാന ഡോഡ്ജ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ആലപ്പുഴ ജില്ലാ ചാമ്പ്യന്മാരായി

കടുത്തുരുത്തി: കടുത്തുരുത്തിയില്‍ നടന്ന സംസ്ഥാന ഡോഡ്ജ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ആലപ്പുഴ ജില്ലാ ചാമ്പ്യന്മരായി. ആതിഥേയരായ കോട്ടയം ടീം പുരുഷ – വനിതാ വിഭാഗത്തില്‍ രണ്ടാം സ്ഥാനതെത്തി. പുരുഷ – വനിതാ വിഭാഗത്തില്‍ തിരുവനന്തപുരം ജില്ലയ്ക്കാണ് മൂന്നാം സ്ഥാനം. വനിതാ വിഭാഗത്തില്‍ കോട്ടയം ജില്ലയുടെ ആര്യാംബിക ബെസ്റ്റ് പ്രോമിസിംഗ് പ്ലെയറായും ബെസ്റ്റ് പ്ലെയറായി  ആലപ്പുഴയുടെ നിരഞ്ജനയും തെരഞ്ഞെടുക്കപ്പെട്ടു. പുരുഷ വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ മാര്‍ട്ടിന്‍  ബെസ്റ്റ് പ്രോമിസിംഗ് പ്ലെയറായും തൃശൂരിന്റെ ആദിത്യന്‍ ബെസ്റ്റ് പ്ലെയറായും തെരഞ്ഞെടുക്കപ്പെട്ടു. പാഴുത്തുരുത്ത് മരിയമല എസ്‌കെപിഎസില്‍ രണ്ട് ദിവസങ്ങളിലായി നടന്ന പ്രഥമ സീനിയര്‍ സംസ്ഥാന ഡോഡ്ജ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള 300 ലധികം കായിക താരങ്ങളുള്‍പെടുന്ന  ടീമുകള്‍  പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ വല്ലംബ്രോസന്‍ ബെന്‍ഡിക്ടൈന്‍ സഭാ വികാരി ജനറാള്‍ ഫാ.ബോബി പന്നൂറയില്‍, അസിസ്റ്റന്റ് പ്രിയോര്‍ (ഇന്ത്യ)  ഫാ.ഷിന്റോ വലിയപറമ്പില്‍, എസ്‌കെപിഎസ് പ്രിന്‍സിപ്പല്‍ ഫാ.അജീഷ് കുഞ്ചിറക്കാട്ട്, ഡോട്ജ്‌ബോള്‍ അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി അരുണ്‍ ഉണ്ണിക്കൃഷ്ണന്‍ ദാസ്, ടെക്‌നിക്കല്‍ ചെയര്‍മാന്‍ ഇര്‍ഷാദ് അജ്മല്‍ എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. കോട്ടയം ഡോട്ജ്‌ബോള്‍ അസ്സോസിയേഷനും സ്‌കൂള്‍ സ്‌പോര്‍ട്‌സ് അക്കാദമിയും സംയുക്തമായാണ് മത്സരങ്ങള്‍ നടത്തിയത്.

Advertisements

Hot Topics

Related Articles