കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബർ 24 ചൊവാഴ്ച നടക്കും. മന്ത്രി വീണാ ജോർജ് വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ വാസവൻ യോഗത്തിൽ അധ്യക്ഷത വഹിക്കും. എം പിമാരായ ഫ്രാൻസിസ് ജോർജ് , ജോൺ ബ്രിട്ടാസ് എന്നിവർ യോഗത്തിൽ പങ്കെടുക്കും.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആറ് കോടി 40 ലക്ഷം രൂപ മുതൽ മുടക്കി നിർമ്മാണം പൂർ ത്തീകരിച്ച വിവിധ പദ്ധതികളുടെയും, ജോൺ ബ്രിട്ടാസ് എം.പി. ഫണ്ടിൽനിന്നും അനുവദിച്ച 99.18 ലക്ഷം രൂപയുടെ നവീന ഉപകരണങ്ങളുടെയും പ്രവർത്തനോദ്ഘാടനവും, 99.3 ലക്ഷം രൂപ മുതൽ മുടക്കി ൽ നിർമ്മിക്കുന്ന പ്രധാന പ്രവേശന കവാടത്തിൻ്റെ നിർമ്മാണോദ്ഘാടനവുമാണ് നടക്കുക. സെപ്റ്റംബർ 24 ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് ആശുപത്രി അങ്കണത്തിലാണ് പരിപാടി നടക്കുക.