കോട്ടയം നഗരസഭ 25 ആം വാർഡിലെ നഗര ആരോഗ്യ കേന്ദ്രം ഉദ്ഘാടനം നാളെ : മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും

കോട്ടയം : കോട്ടയം നഗരസഭ 25 ആം വാർഡിലെ നഗര ആരോഗ്യ കേന്ദ്രം ഉദ്ഘാടനം നാളെ രാവിലെ 10.45 ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കോട്ടയം നഗരസഭ ഇരുപത്തിയഞ്ചാം വാർഡ് പള്ളിക്കോണം വാഴേപ്പറമ്പ് മാടപ്പാട് റോഡിലാണ് നഗര ആരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്. കേരളത്തിൽ വർധിച്ചുവരുന്ന നഗരവൽകരണം ആരോഗ്യമേഖലയിൽ ഉയർത്തുന്ന വെല്ലുവിളികൾ പരിഹരിക്കപ്പെടുന്നതിലൂടെ നഗര പ്രദേശങ്ങളിലെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ടാണ് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കുന്നത്. ഈ സ്‌ഥാപനത്തിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ പൂർണമായും സൗജന്യമായിരിക്കും. സ്ട്രിപ്പുകൾ, കാർഡുകൾ എന്നിവ ഉപയോഗിച്ചുള്ള 14 ഇനം ലാബ് ലാബ് കൾക്ക് ഉള്ള സൗകര്യവും ഉണ്ടായിരിക്കും. മൈനർ ഡ്രസിങ് , ഒബ്സെർവഷൻ സൗകര്യം,റഫറൽ സംവിധാനങ്ങൾ ,ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ , കുട്ടികൾക്കുള്ള ഇമ്മ്യൂണൈസേഷൻ തുടങ്ങിയ സേവനങ്ങൾ ലഭിക്കുന്നതാണ്

Advertisements

Hot Topics

Related Articles