അമ്പല്ലൂർ ശാഖയിൽ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്സ്പോക്കൺ ഇംഗ്ലീഷ് പഠനകേന്ദ്രം ആരംഭിച്ചു

തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരകഎസ് എൻ ഡിപി യൂണിയനിലെ കാഞ്ഞിരമറ്റം – അമ്പല്ലൂർ 1798 നമ്പർ ശാഖയിൽ ആരംഭിച്ച
ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്സ്പോക്കൺഇംഗ്ലീഷ് പഠനകേന്ദ്രം പിറവം എം എൽ എ അനൂപ് ജേക്കബ് ഉൽഘാടനം നിർവഹിച്ചു. യൂണിയിൻ പ്രസിഡന്റ് ഇ. ഡി. പ്രകാശൻ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി എസ്. ഡി. സുരേഷ് ബാബു പഠനകേന്ദ്രത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ശിവഗിരി മഠം സ്വാമിനി നിത്യചിന്മായി അനുഗ്രഹ പ്രഭാഷണം നടത്തിയ യോഗത്തിൽയൂണിയൻ വൈസ് പ്രസിഡന്റ്‌ രഞ്ജിത് രാജപ്പൻ,ശാഖ പ്രസിഡന്റ്‌ എ. ആർ. മോഹനൻ, സെക്രട്ടറി കെ. പി. ബിജീഷ്, വൈസ് പ്രസിഡന്റ്‌ മനോഹരൻ, മഞ്ജുമഹേഷ്‌, ദീപ ബാബു, എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles