സ്വർണം കടത്തിയവരും മുക്കിയവരും തമ്മിലുള്ള തർക്കം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: ഭരണത്തിന്റെ തണലിൽ നയതന്ത്ര ബാഗേജു വഴിയും, ഖുറാന്റെയും, ഇന്തപ്പഴത്തിന്റെയും മറവിൽ കഴിഞ്ഞ എട്ട് വർഷമായി സ്വർണ്ണ കള്ളകടത്ത് നടത്തിയവരും, അതിൽ ഒരു വിഹിതം മുക്കിയവരും തമ്മിലുള്ള തർക്കമാണ് കേരളത്തിൽ നടക്കുന്നതെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

Advertisements

ചിഞ്ഞ് നാറിയ ആരോപണ പ്രത്യാരോപണങ്ങൾ മൂലം സാധാരണ ജനങ്ങളെ ബാധിക്കുന്ന ജനകിയപ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടതെ പോകുകയാണെന്നും സജി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്ന ഇത്തരം പരാതികളും, തർക്കങ്ങളെയും സംബന്ധിച്ച് കേന്ദ്ര എജൻസിയെ കൊണ്ട് അന്വേഷിച്ച്, സത്യം പുറത്ത് കൊണ്ടുവന്ന് കേരളത്തിന്റെ മാനം രക്ഷിക്കൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും സജി ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് കോട്ടയം ജില്ലാ നേതൃയോഗം ഏറ്റുമാനൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം.

ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ അദ്ധൃക്ഷത വഹിച്ചു.

കേരള കോൺഗ്രസ് വൈസ് ചെയർമാൻ പ്രഫ: ബാലു ജി വെള്ളിക്കര, സംസ്ഥാന ജനറൽ സെക്രട്ടറി  മോഹൻദാസ് ആമ്പലാറ്റിൽ, ജില്ലാ ഭാരവാഹികളായ ഷാജിമോൻ പാറപ്പുറത്ത്, ജയ്സൺ മാത്യു മേലിൽ , ബിജു കണിയാമല, സന്തോഷ് വള്ളോംങ്കുഴി, ജി.ജഗദീഷ്, ഷാജി തെള്ളകം, വിപിൻ ശുരനാട്, ലിബിൻ കെ എസ്, സോജോ പുളിന്താനത്ത്, ജിത്തു സുരേന്ദ്രൻ, സുരേഷ് തിരുവഞ്ചൂർ,ബിജു തോട്ടത്തിൽ, വൈശാഖ് സുരേന്ദ്രൻ, പി എസ് വിനായകൻ, ബൈജു മാടപ്പാട്, ശശിധരൻ ചെറുവണ്ടൂർ, പ്രകാശ് മണി, ശ്രീലക്ഷ്മി എസ് ജെ, അഖിൽ ഇല്ലിക്കൽ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.