കുമ്മനം പുഴയോരം ഹെറിറ്റേജ് ഫെസ്റ്റ് ഒക്ടോബർ അഞ്ചിനും ആറിനും :  ഫസ്റ്റ് ലുക്ക് പോസ്റ്റർ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അജയൻ കെ. മേനോൻ പുറത്തു വിട്ടു 

കോട്ടയം : കുമ്മനം പുഴയോരം ഹെറിറ്റേജ് ഫെസ്റ്റ് 2024 താഴത്തെങ്ങാടി വള്ളം കളിയോടൊപ്പം ഒക്ടോബർ 5,6 തീയതികളിൽ നടത്തും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ പല ആഘോഷങ്ങളും ചുരുക്കിയ സാഹചര്യത്തിൽ ഫെസ്റ്റിൽ ആഘോഷപരിപാടികൾ പരിമിത പ്പെടുത്തിയാണ്  രണ്ട് ദിവസമാക്കിയത്, കുമ്മനം കുളപ്പുര കേന്ദ്രീകരിച്ചാവും പരിപാടികൾ. ഫെസ്റ്റിനോട് അനുബന്ധിച്ചു മെഡിക്കൽ ക്യാമ്പും, നാട്ടുച്ചന്തയും ഒരുക്കും. 

Advertisements

ഇത്തവണ സ്പോൺസർ മാരെ ഒഴിവാക്കി ജനകീയ പിന്തുണയോടെയാണ് ഫെസ്റ്റ് നടത്തുക. ഡിസംബറിൽ നടത്താമെന്നു ആലോചിച്ച ഫെസ്റ്റ് ആണ് നാട്ടിലെ ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടർന്നു ഒക്ടോബറിൽ തന്നെ നടത്താൻ അടിയന്തിര ഫെസ്റ്റ് കമ്മിറ്റിയുടെ തീരുമാനിച്ചത്. നാടൻ പാട്ട്, ഫ്യൂഷൻ പ്രോഗ്രാം, കൊല്ലം ഷാഫിയുടെ ഗാനമേള എന്നിവ ഫെസ്റ്റിന്റെ മാറ്റ് കൂട്ടും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാനവ സൗഹൃദ ജനകീയ ഫെസ്റ്റ് ആണ് ഇത്തവണ നടത്തുക,  മന്ത്രിമാർ,ജനപ്രതിനിധികൾ അടക്കം പരിപാടിയുടെ ഭാഗമാവും, ഫെസ്റ്റിനു പിന്തുണ അറിയിച്ച, സംഘടന, രാഷ്ട്രീയ, കുടുംബശ്രീ കൂട്ടായ്മകളുടെ യോഗം വിളിച്ചു ഫെസ്റ്റിന്റെ വിജയത്തിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യും

ഫസ്റ്റ് ലുക്ക് പോസ്റ്റർ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ്‌ എസ്. എ ഷംസുദ്ധീന് നൽകി യും പ്രോഗ്രാം പോസ്റ്റർ പുഴയോരം ഫെസ്റ്റ് രക്ഷധികാരി നൂറുദ്ധീൻ മേത്തർ തോട്ടക്കാടിന് നൽകിയും തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അജയൻ കെ മേനോൻ നിർവഹിച്ചു. പരിപാടിയിൽ കുമ്മനം പുഴയോരം ഫെസ്റ്റ് ഭാരവാഹികളായ ഇസ്മായിൽ കുമ്മനം, ജാബിർ ഖാൻ,ഫൈസൽ പുളിന്താഴ , സക്കീർ ചെങ്ങമ്പള്ളി, അൻസർഷാ കെ.പി തുടങ്ങിയവർ പങ്കെടുത്തു

Hot Topics

Related Articles