ഗാന്ധിനഗർ:കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ മൾട്ടിപ്ലക്സ് പി സി ആർ മെഷീൻ സ്ഥാപിക്കുന്നു.
പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവ്വീസസിൻ്റെ സി എസ് ആർ പദ്ധതിയിൽ പെടുത്തി 25 ലക്ഷം രൂപ മുടക്കിയാണ് മെഷീൻ സ്ഥാപിക്കുന്നത്. ഇൻഫെക്ഷൻ ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്ന രോഗികൾക്ക് അവരുടെ ശരീര
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്രവങ്ങൾ പരിശോധിച്ച് അണുക്കളെ കണ്ടു പിടിച്ച് രോഗനിർണ്ണയം നടത്താനുള്ള ആധുനിക സംവിധാനമാണിത്. ന്യൂമോണിയ മനിഞ്ചൈറ്റിസ്, സെപ്റ്റിസീമിയ തുടങ്ങിയ അസുഖ ബാധിതരായ കുട്ടികൾക്ക് രണ്ടു മണിക്കൂറിനുള്ളിൽ അണുബാധ തിരിച്ചറിയാൻ ഈ സംവിധാനം ഉപകരിക്കും.നിലവിൽ ചില സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് ഈ സംവിധാനം നിലവിലുള്ളത്. ഓരോ റീഏജൻ്റിനും 8000 രൂപ മുതൽ 15000 രൂപ വരെ ചിലവു വരും. ഗുരുതരമായി രോഗം ബാധിച്ച കുട്ടികൾക്ക് ഐ സി എച്ച് ൻ്റെ കരുതൽ കൂടിയാണ് ഈ പരിശോധന.ഇതിൻ്റെ ഉദ്ഘാടനം 28നു രാവിലെ 10ന് തുറമുഖ – സഹകരണ -ദേവസ്വം വകുപ്പു മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കുമെന്ന് ഐസിഎച്ച് സൂപ്രണ്ട് ഡോ കെ പി ജയപ്രകാശ് അറിയിച്ചു.