ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ ( ബി.ഇ.എഫ്.ഐ) നേതൃത്വത്തിൽ യൂണിയൻ ബാങ്കിലെ, നാല് അഖിലേന്ത്യാ സംഘടനകളുടെ കൂട്ടായ്മയായ, ജോയിന്റ് ഫോറം ഓഫ് യൂണിയൻ ബാങ്ക് യൂണിയൻ ആഹ്വാനം ചെയ്ത നിർദിഷ്ട പണിമുടക്ക് സെപ്റ്റംബർ 27 വെള്ളിയാഴ്ച നടത്തുമെന്ന് കൺവീനർ അറിയിച്ചു. ഡൽഹിയിൽ ചീഫ് ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ, കാര്യമായ യാതൊരു ഉറപ്പും ലഭിച്ചിട്ടില്ല. സെപ്റ്റംബർ 27ന് കേരളത്തിലെ എല്ലാ റീജിണൽ ഓഫീസുകൾക്ക് മുമ്പിലും പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും. കോട്ടയം യൂണിയൻ ബാങ്ക് റീജിയണൽ ഓഫീസിന് മുന്നിൽ രാവിലെ 10 ന് പ്രകടനവും തുടർന്ന് പ്രതിഷേധ ധർണ്ണയും ഉണ്ടായിരിക്കുന്നതാണ്.
Advertisements