സിപിഐ ജില്ലാ നേതൃത്വക്യാമ്പ് കോട്ടയത്ത് 

കോട്ടയം: സിപിഐ കോട്ടയം ജില്ലാ നേതൃത്വ ക്യാമ്പ് ഇന്നുകോട്ടയത്ത് ആരംഭിക്കും. കോട്ടയത്ത് കുട്ടികളുടെ ലൈബ്രറി കോമ്പൗണ്ടിലുള്ള ശ്രുതി ഓഡിറ്റോറിയത്തിൽ രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന ക്യാമ്പ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. 2025-ൽ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.

Advertisements

ജില്ലയിലെ പതിനൊന്ന് മണ്ഡലം കമ്മറ്റികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറ്റിഅൻപതു പ്രതിനിധികളാണ് രണ്ടു ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നതെന്ന് ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു അറിയിച്ചു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചതിന്റെ നൂറാംവർഷമാണ് 2025.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ പരിപാടികൾക്ക് ക്യാമ്പിൽ രൂപം നൽകും. സിപിഐ ദേശീയ നിർവാഹക സമിതിയഗം അഡ്വ.കെ.പ്രകാശ്ബാബു, സംസ്ഥാന എക്സികൂട്ടീവ് അംഗം ആർ രാജേന്ദ്രൻ എന്നിവർ ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ അവതരിപ്പിക്കുന്ന ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.

Hot Topics

Related Articles