വൈക്കം ചെമ്മനത്തുകര സെൻ്റ് ജോർജ് ഹോസ്പിറ്റലിൽ സൗജന്യ നേത്ര പരിശാധന ക്യാമ്പ് നടത്തി 

വൈക്കം: വൈക്കം ലയൺസ് ക്ലബ്, ചെമ്മനത്തുകര സെൻ്റ് ജോർജ് ഹോസ്പിറ്റൽ, ദി ഐ ഫൗണ്ടേഷൻ ഇടപ്പള്ളി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. ചെമ്മനത്തുകര സെൻ്റ് ജോർജ് ഹോസ്പിറ്റൽ ഹാളിൽ നടന്ന  ക്യാമ്പ് ടി വി പുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജിഷാജിയും  കുട്ടികളുടെ നേത്രപരിശോധന ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ. ശ്രീകുമാറും ഉദ്ഘാടനം ചെയ്തു. വൈക്കം ലയൺസ് ക്ലബ് പ്രസിഡൻ്റ് വി.വി. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. ലയൺ ഡിസ്ട്രിക് സോൺ ചെയർപേഴ്സൺ മാത്യു കോടാലിച്ചിറ പഞ്ചായത്ത് അംഗങ്ങളായ കെ.ടി. ജോസഫ്,ദീപ, ഹോസ്പിറ്റൽ മദർ സുപ്പീരിയർ സിസ്റ്റർ ധന്യ, ലയൺസ് ക്ലബ്  അംഗമായ പി.എൻ. രാധാകൃഷ്ണൻ,പി ആർ ഒ അമൽ തുടങ്ങിയവർ പ്രസംഗിച്ചു. ലയൺസ് ക്ലബ്‌ അംഗങ്ങളായ റിട്ട. ക്യാപ്ടൻ വിനോദ് കുമാർ, മനോജ് കൃഷ്ണ, വി.ടി. തോമസ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് കണ്ണട ആവശ്യമായവർക്ക് കണ്ണട സൗജന്യമായി നൽകി. ക്യാമ്പിൽ 200 ഓളം പേർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles