ജനാധിപത്യത്തെയും മതേതരത്വത്തെയും തകർക്കാൻ ആരെയും അനുവദിക്കില്ല : മന്ത്രി വി.എൻ. വാസവൻ ; ഗാന്ധിജയന്തിദിനം ആഘോഷിച്ചു 

കോട്ടയം: ജനാധിപത്യത്തെയും മതേതരത്വത്തെയും തകർക്കാൻ ആരെയും അനുവദിക്കില്ല എന്നതാണ് ഈ ഗാന്ധിജയന്തി ദിനത്തിൽ എടുക്കേണ്ട പ്രതിജ്ഞയെന്ന് മന്ത്രി വി.എൻ. വാസവൻ. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ തിരുനക്കര ഗാന്ധി ചത്വരത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു മന്ത്രി. രാഷ്ട്രപിതാവിന്റെ ഘാതകനായ ഗോഡ്‌സേയുടെ പ്രതിമ സ്ഥാപിച്ച് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ചിലർ ആരാധിക്കുന്നുവെന്നത് വേദനാജനകമാണെന്നും മന്ത്രി പറഞ്ഞു. 

Advertisements

ഉദ്ഘാടനച്ചടങ്ങിനു മുമ്പ് ഗാന്ധി ചത്വരത്തിലെ ഗാന്ധി പ്രതിമയിൽ മന്ത്രി വി.എൻ. വാസവൻ, അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. എന്നിവരുടെ നേതൃത്വത്തിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായിരുന്നു. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. ഗാന്ധിജയന്തിദിന സന്ദേശം നൽകി. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, നഗരസഭ വൈസ് പ്രസിഡന്റ് ബി. ഗോപകുമാർ, നഗരസഭാംഗം ജയമോൾ ജോസഫ്,  അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ് എന്നിവർ പ്രസംഗിച്ചു. 

Hot Topics

Related Articles