കോട്ടയം നാട്ടകം കുടിവെള്ള പദ്ധതി : റോഡരികിൽ രണ്ടര അടി വീതിയിൽ പൈപ്പിടാൻ കുഴി കുഴിക്കും : പരിശോധിച്ച് റിപ്പോർട്ട് തരാൻ വാട്ടർ അതോറിറ്റിയോട് നിർദ്ദേശം: നിതിൻ ഗഡ്ഗരിയുടെ പ്രതിനിധിയുമായി ഫ്രാൻസിസ് ജോർജും തിരുവഞ്ചൂർ രാധാകൃഷ്ണനും ഉദ്യോസ്ഥ സംഘവും ചർച്ച നടത്തി

കോട്ടയം : വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന നാട്ടകം കുടിവെള്ള പദ്ധതി പൂർത്തിയാക്കുന്നതിനായി കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരിയുടെ പ്രതിനിധി എം.സി റോഡ് സന്ദർശിച്ചു. ഫ്രാൻസിസ് ജോർജ് എംപിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ഉദ്യോഗസ്ഥ സംഘവുമായി ഇദ്ദേഹവും ദേശീയപാത അതോറിറ്റി അധികൃതരും ചർച്ച നടത്തി. തുടർന്ന് പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് കുടിവെള്ള പദ്ധതിയുടെ സാധ്യതകൾ വിലയിരുത്തി. റോഡിൻറെ ഇരുവശവും കുഴിച്ച് രണ്ടര മീറ്റർ ആഴമുള്ള പൈപ്പ് സ്ഥാപിക്കുന്നതിന് കുഴിയെടുക്കുന്നതിനായി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് നൽകാൻ വാട്ടർ അതോറിറ്റിയോട് ദേശീയപാത അധികൃതർ അറിയിച്ചു.

Advertisements

ഇന്ന് രാവിലെ കോട്ടയം കോടി മത വിൻസർ കാസിൽ ഹോട്ടലിൽ ചേർന്ന യോഗത്തിന് ശേഷമാണ് ഉദ്യോഗസ്ഥ പ്രതിനിധികൾ സ്ഥലം സന്ദർശിച്ചത്. ഫ്രാൻസ് ജോർജ് എംപി , തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ , കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയുടെ പ്രതിനിധി ആർ കെ പാണ്ഡേ , ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ , നഗരസഭ അംഗങ്ങളായ അഡ്വ. ഷീജ അനിൽ , കെ. ശങ്കരൻ , ഷീന ബിനു പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോൺ , എന്നിവരും നാട്ടകം കുടിവെള്ള പദ്ധതി ജനകീയ സമിതി അംഗങ്ങളും യോഗത്തിന് എത്തിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യോഗത്തിനുശേഷം പദ്ധതി പ്രദേശമായ മണിപ്പുഴയും കോടിമതയും എംസി റോഡിൻറെ വിവിധ പ്രദേശങ്ങളും ഉദ്യോഗസ്ഥസംഘം സന്ദർശിച്ചു. റോഡിൻറെ ഇരുവശങ്ങളിലും കുഴിയെടുത്ത് കോൺക്രീറ്റ് ചെയ്തു പൈപ്പ് കടത്തിവിടുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് റോഡിൻറെ മധ്യഭാഗത്തുനിന്നും രണ്ടു വശങ്ങളിലേക്കുള്ള കേബിളുകളുടെയും വൈദ്യുതി പോസ്റ്റുകളുടെയും അടക്കം പട്ടിക തയ്യാറാക്കി നൽകാൻ വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവും തുടർനടപടികൾ ഉണ്ടാവുക. നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഫ്രാൻസിസ് ജോർജ് എംപിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ആവശ്യപ്പെട്ടിട്ടുണ്ട്.

Hot Topics

Related Articles