ജയിൽചട്ടം മൂന്ന് മാസത്തിനുള്ളിൽ പരിഷ്കരിക്കും; ജയിലുകളിൽ ജാതി വിവേചനം പാടില്ലെന്ന് സുപ്രീംകോടതി

ദില്ലി: ജയിലുകളില്‍ ജാതി വിവേചനം പാടില്ലെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. എല്ലാം സംസ്ഥാനങ്ങളിലെയും ജയില്‍ ചട്ടം മൂന്ന് മാസത്തിനുള്ളില്‍ പരിഷ്ക്കരിക്കണമെന്നാണ് നിർദ്ദേശം.

Advertisements

ജാതി അടിസ്ഥാനത്തില്‍ ജയിലുകളില്‍ ഇത്തരം വിവേചനങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കില്ല. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ സംസ്ഥാനസർക്കാരുകളാകും ഉത്തരവാദിയെന്നും കോടതി വ്യക്തമാക്കി. ജയിലുകളിലെ ശുചീകരണം അടക്കം ജോലികള്‍ ജാതിയുടെ അടിസ്ഥാനത്തില്‍ ക്രമീകരിക്കാനാകില്ലെന്നും കോടതി ഉത്തരവിട്ടു.

Hot Topics

Related Articles