കോട്ടയം കുമ്മനത്ത് അമ്മയും മകളും സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടമായി ആറ്റിലേയ്ക്കു മറിഞ്ഞു; കാർ മറിഞ്ഞത് കുമ്മനം അമ്പൂരം പാലത്തിൽ നിന്ന്; അമ്മയും മകളും അത്ഭുതകരമായി രക്ഷപെട്ടു

കോട്ടയം: കുമ്മനത്ത് അമ്മയും മകളും സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടമായി തോട്ടിലേയ്ക്കു മറിഞ്ഞു. കുമ്മനം അമ്പൂരം പാലത്തിൽ നിന്നാണ് കാർ തോട്ടിലേയ്ക്കു മറിഞ്ഞത്. കുമ്മനം അമ്പൂരം പാലത്തിൽ നിന്നും ഇറങ്ങിയ കാർ ആശാൻ പാലത്തിലേയ്ക്കു കയറുന്നതിനിടെ നിയന്ത്രണം നഷ്ടമായി തോട്ടിലേയ്ക്കു മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ കാറിനുള്ളിൽ നിന്നും അമ്മയെയും മകളെയും രക്ഷിച്ചു. അപകടത്തെ തുടർന്ന് രണ്ടു പേർക്കും നിസാര പരിക്കേറ്റു. ഇവരെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു. ആറ്റിൽ വീണ കാർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി.

Advertisements

Hot Topics

Related Articles