വൈക്കം മൂത്തേടത്തു കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി പൂജകൾക്ക് തുടക്കം 

വൈക്കം: വൈക്കം മൂത്തേടത്തു കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ചു വിശേഷാൽ പൂജകൾക്കും കലാപരിപാടികൾക്കും തുടക്കമായി. മാളികപ്പുറം മുൻ മേൽശാന്തി ഇണ്ടംതുരുത്തിമന ഇല്ലത്ത് ഹരിഹരൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി  പ്രേംകുമാർ എമ്പ്രാതിരി എന്നിവർ ചേർന്ന് ഭദ്രദീപ പ്രകാശനം നടത്തിയതോടെയാണ് നവരാത്രി ഉത്സവമാരംഭിച്ചത്. വിജയദശമി ദിനമായ 13 ന് രാവിലെ 8.33ന് പൂജയെടുപ്പ്, വിദ്യാരംഭം.വൈകുന്നേരം 6.30ന് സംഗീത സദസ്.

Advertisements

Hot Topics

Related Articles