പാമ്പുകൾ ഇണചേരുന്ന കാലം; കടികിട്ടാൻ സാധ്യത; 31 ദിവസത്തിനിടെ പാമ്പ് കടിയേറ്റ് മരിച്ചത് എട്ടു പേർ

കോട്ടയം : സംസ്ഥാനത്ത് ഇക്കൊല്ലം സെപ്റ്റംബർ ഒന്നുമുതൽ ഒക്ടോബർ ഒന്നുവരെ പാമ്ബുകടിയേറ്റ് മരിച്ചത് എട്ടുപേർ. ഒട്ടേറെപ്പേർക്ക് പാമ്ബുകടിയേറ്റു.
ഒക്ടോബർ മുതൽ വിഷപ്പാമ്ബുകളുടെ ഇണചേരൽ കാലമായതിനാൽ പാമ്ബുകളുടെ കടിയേൽക്കാനുള്ള സാധ്യത കൂടുതലാണെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ജനങ്ങളുടെ കണ്ണിൽപ്പെടാതെ ആളുകൾക്കിടയിൽ കഴിയുന്ന വെള്ളിക്കെട്ടൻപാമ്ബ് പ്രജനനകാലത്ത് മാത്രമാണ് കൂടുതലും പുറത്തിറങ്ങുക.

Advertisements

പെൺപാമ്ബുകളുടെ ഫിറോമോണുകൾ തിരിച്ചറിഞ്ഞ് അവയുടെ അടുത്തേക്ക് പലയിടങ്ങളിൽനിന്നും ആൺപാമ്ബുകൾ ഇഴഞ്ഞെത്തുന്നു. അതിനാലാണ് അവ ഒളിയിടങ്ങളിൽനിന്നു പുറത്തേക്കുവരുന്നത്. ആൺപോരുകൾ നടക്കുമ്‌ബോഴും ഇണചേരൽക്കാലത്ത് ഇവ മനുഷ്യരെ കണ്ടാലും ഇഴഞ്ഞുമാറാതെ തിരിഞ്ഞുകടിക്കാനുള്ള സാധ്യതയുണ്ട്. പകൽസമയത്തും ഇവയെ ഒറ്റയ്ക്കും ജോഡികളായും കാണാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആൺപാമ്ബുകൾ തമ്മിൽ പോരാടിക്കുന്നതു കൂടുതൽ കാണുന്നത് ഈ സമയത്താണ്. ഒന്നിനെ കണ്ട പരിസരത്ത് ഒന്നിലധികം പാമ്ബുകളുണ്ടാകാനും സാധ്യതയുണ്ട്. പാമ്ബുകളെ രക്ഷിക്കുന്നവർക്കും ഏറ്റവും തിരക്കുള്ള സമയംകൂടിയാണിത്. പകലും രാത്രിയും ഒട്ടേറെ ഇടങ്ങളിൽ പോകേണ്ടിവരും. സ്വതവേ ശാന്തരായ ഇനം പാമ്ബുകൾപോലും ഇണചേരൽക്കാലത്ത് വളരെ അപകടകാരികളായി പെരുമാറും. അതിനാൽ രക്ഷാപ്രവർത്തകരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പുനൽകുന്നു.

Hot Topics

Related Articles