യുഎഇയിലെ കോട്ടയം പ്രവാസി കൂട്ടായ്മ കോട്ടയം പ്രവാസി അസോസിയേഷൻ ഓണാഘോഷം വരുന്ന ഒക്ടോബർ ആറിന് 

അജ്മാൻ : യുഎഇയിലെ കോട്ടയം പ്രവാസികളുടെ കൂട്ടായ്മ കെപിഎ ( കോട്ടയം പ്രവാസി അസോസിയേഷൻ) ഓണാഘോഷം വരുന്ന ഒക്ടോബർ ആറിന് അജ്മാൻ ഇന്ത്യൻ സോഷ്യൽ സെൻട്രൽ വച്ചു പൊന്നോണ പുലരി 2024 എന്ന പേരിൽ സംഘടിപ്പിക്കപ്പെടുകയാണ്. രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന കോട്ടയത്തിൻ്റെ പാരമ്പര്യ സ്മൃതികൾ ഉണർത്തുന്ന വിവിധ കലാപരിപാടികൾ ഓണസദ്യ,  ചെണ്ടമേളം, മാവേലി എഴുന്നള്ളത്ത്,  കോട്ടയത്തെ പ്രമുഖ വ്യവസായിയും കാരുണ്യ പ്രവർത്തകനുമായ ശ്രീ ടോണി വർക്കിച്ചൻ മുഖ്യാതിഥിയായും എൻ ടി വി ചെയർമാൻ   മാത്തുക്കുട്ടി കടോൺ, യുഎഇയിലെ  സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വം  പ്രസാദ് ശ്രീധരൻ, അഹമ്മദ് അൽ ബലൂഷി തുടങ്ങിയ പ്രമുഖരും പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം അതിനു ശേഷം മ്യൂസിക് നൈറ്റ് എന്നിവ ഉണ്ടായിരിക്കുമെന്നും ഈ പരിപാടിയിലേക്ക് ഏവരേയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും പ്രസിഡൻ്റ് സിജു മംഗലശ്ശേരി, ജനറൽ കൺവീനർ ജിത്ത് രാജ്, സെക്രടറി നിധിൻ ബാബു വൈസ് പ്രസിഡൻ്റ് ഷാലു മമ്മൂട്ടി എന്നിവർ അറിയിച്ചു.

Advertisements

Hot Topics

Related Articles