ചങ്ങനാശേരി : ചെന്നൈയിൽ വച്ച് നടന്ന തമിഴ്നാട് തല ഐസിഎസ്ഇ ഫുട്ബോൾ മീറ്റിൽ സെൻറ് ജോസഫ് അക്കാദമി കുന്നൂർ റണ്ണേഴ്സ് ട്രോഫി കരസ്ഥമാക്കി. തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ 42 ടീമുകളിൽ നിന്നാണ് സെൻറ് ജോസഫ് കുന്നൂറിൻ്റെ ഈ സുവർണ്ണ നേട്ടം. സെൻറ് ജോസഫ് അക്കാദമി കുന്നൂറിൻ്റെ ടീം അംഗങ്ങളിൽ രണ്ടുപേർ 18 അംഗ തമിഴ്നാട് പുതുച്ചേരി സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് കോട്ടയം എംജി യൂണിവേഴ്സിറ്റിയിൽ വച്ച് നടന്ന ഇൻറർ ബോർഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ടീമുകളിൽ നിന്നും സെൻറ് ജോസഫിന്റെ അഭിമാന താരം ജെറോം ജോൺ ജോബി ശ്രീനഗറിൽ നടക്കുന്ന നാഷണൽ ലെവൽ അണ്ടർ 17 ഫുട്ബോൾ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അനുമോദന ചടങ്ങിൽ പ്രിൻസിപ്പൽ റവ. ബ്രിട്ടോ, അദ്ധ്യാപകർ എന്നിവർ വിജയികളെ അനുമോദിച്ചു.