വെള്ളിയാഴ്ച രാത്രിയിൽ വിവിധ സ്ഥലങ്ങളിൽ അപകടം; പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വെള്ളിയാഴ്ച രാത്രിയിൽ വിവിധ സ്ഥലങ്ങളിലുണ്ടായ ബൈക്ക് അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ  മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കടയത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ചു പൈക സ്വദേശി സാവിയോക്ക് (22) പരുക്കേറ്റു. 

Advertisements

പൂവരണി വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മേവട സ്വദേശി അരുണിന് (26) പരുക്കേറ്റു. ഐങ്കൊമ്പ് ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂലമറ്റം സ്വദേശികളായ സജിമോൻ (24) അജേഷ് കൃഷ്ണൻ (24) എന്നിവർക്ക് പരുക്കേറ്റു.

Hot Topics

Related Articles