ഏറ്റുമാനൂർ : ഏറ്റുമാനൂർ റയിൽവേ സ്റ്റേഷന്റെ വികസനത്തിന് സാധ്യമായതു എല്ലാം റെയിൽവേയോട് ചേർന്നു നിന്നുകൊണ്ട് പൂർത്തീകരിക്കുമെന്ന് അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പി.എം പി യുടെ ജനസദസ് പരിപാടിയിൽ വിവിധ സംഘടനകളുടെയും പാസഞ്ചർ അസോസിയേഷനുകളുടെയും വികസന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസദസ് പരിപാടിയിൽ ആതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ മുനിസിപാലിറ്റി ചെയർപേഴ്സൺലൗലി ജോർജ് ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. റോസമ്മ സോണി.ആർപ്പൂക്കരപഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ്,കെ ഇ സ്കൂൾ മാന്നാനം പ്രിൻസിപ്പൽ റെവ: ഡോ. ജെയിംസ് മുല്ലശ്ശേരി,ജി ഗോപകുമാർ, ജെയ്സൺ ജോസഫ്, ജോറോയ് പൊന്നാറ്റിൽ, ബിനു ചെങ്ങളം, ടോമി പുളിമാൻതുണ്ടം, ഏറ്റുമാനൂർ ചെയ്ബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് എൻ. പി തോമസ്,ക്നാനായ കാത്തോലിക്കാകോൺഗ്രസ് അതിരൂപതാ പ്രസിഡന്റ് ബാബു പറമ്പിടത്തുമലയിൽ, ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഏറ്റുമാനൂർ പാസ്സഞ്ചർ അസോസിയേഷൻ പ്രസിഡന്റ് അജാസ് വടക്കേടം,ഏറ്റുമാനൂർ വികസന സമിതി പ്രസിഡന്റ് ബി രാജീവ്, അതിരമ്പുഴവ്യാപാരി വ്യവസായി അസോസിയേഷൻ പ്രസിഡന്റ് ജോയ്‌സ് മൂലേക്കരി,പാസ്സഞ്ചഴ്സ് അസോസിയേഷൻ (കൊച്ചി ക്ലബ് )കൺവീനർ ഡോ. അനിൽകുമാർ, യു ഡി എഫിന്റെ നിവേദനം ജൂബി ഐയ്ക്കരകുഴി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, മനക്കപ്പാടം റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് വി എം മാത്യു, ജയ് റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി കെ എൽ തോമസ്, മോളി ദേവസ്യാ,എം ജി യൂണിവേഴ്‌സിറ്റി സ്റ്റാഫ് യൂണിയൻ പ്രസിഡന്റ് സന്ധ്യാ ജി കുറുപ്പ്, ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ ഓട്ടോ റിക്ഷ യൂണിയൻ, കെ എസ് യു, ഐ. ടി .ഐ യൂണിറ്റിന് വേണ്ടി ഇമാൻ മിർഷാദ്, വിവിധ പൗര സമതികളുടെ പ്രതിനികളായി, ജെയിംസ് തലയണക്കുഴി, രാജു കളരിക്കൻ, ജോർജ് ജോൺ,തുടങ്ങിയവർ നിവേദനം നൽകി.വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ പ്രിൻസ് ലൂക്കോസ്,മൈക്കിൾ ജയിംസ്, സോബിൻ തെക്കേടം,കെ പി ദേവസ്യ, റ്റി.വി. സോണി പി .വി മൈക്കിൾ, തോമസ് പുതുശ്ശേരി, സാബു പീടിയേക്കൽ,സിനു ജോൺ, തുടങ്ങിയവർ പങ്കെടുത്തു. താഴെ പറയുന്ന വികസനനിർദ്ദേശങ്ങൾ എം പി യുടെ സമക്ഷം വന്നു വഞ്ചിനാട്, മലബാർ എക്സ്പ്രസ്സ് ട്രെയിനുകൾക്കു ഏറ്റുമാനൂർ സ്റ്റോപ്പ് അനുവദിക്കുക, റയിൽവേ സ്റ്റേഷൻ റോഡിൽ വഴി വിളക്കുകൾ സ്ഥാപിക്കുക, ഫുട് ഓവർ പാലത്തിനു സമീപം ലിഫ്റ്റ് നിർമിക്കുക, സ്റ്റേഷന്റെ വടക്കുവശത്തു ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കുക, പ്ലാറ്റ്ഫോമിൽ കുടിവെള്ളം, സൗചിയാലം, കായംകുളം എറണാകുളം നിലവിൽ ഉള്ള മേമുവിന് സ്റ്റോപ്പ്, ഏറ്റുമാനൂർ -ആതിരമ്പുഴ റോഡിൽ നിന്നും പ്രവേശന കവാടം, റയിൽവേ സ്റ്റേഷൻ കാട്ടാത്തി റോഡ് സഞ്ചാരയോഗ്യംആക്കുക.