എം.സി റോഡിൽ കുമാരനല്ലൂരിൽ അർദ്ധരാത്രിയിലുണ്ടായ അപകടം: ബൈക്ക് യാത്രക്കാരനായ എറണാകുളം സ്വദേശിയ്ക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതര പരിക്ക്

കോട്ടയം: എം.സി റോഡിൽ കുമാരനല്ലൂരിൽ അർദ്ധരാത്രിയിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. എറണാകുളം സ്വദേശിയായ യുവാവാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ എറണാകുളം ഇടപ്പള്ളി മന്ന മരിയ വീട്ടിൽ പ്രസാദിന്റെ മകൻ രോഹിത് (25) ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

Advertisements

ശനിയാഴ്ച രാത്രി 11.45 ന് കുമാരനല്ലൂർ ഹരിത ഫ്‌ളാറ്റിനു മുന്നിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു വരികയായിരുന്ന ഇക്കോ കാറിൽ എതിർ ദിശയിൽ നിന്നും അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇടിയ്ക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അപകടത്തെ തുടർന്ന് രണ്ട് യുവാക്കളും റോഡിൽ തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാർ വിവരം ആദ്യം പൊലീസിലും പിന്നീട് 108 ആംബുലൻസിലും അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

108 ആംബുലൻസ് എത്തിയാണ് പരിക്കേറ്റ രണ്ട് യുവാക്കളെയും ആശുപത്രിയിൽ എത്തിച്ചത്. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തിട്ടുണ്ട്. മരിച്ച യുവാവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

Hot Topics

Related Articles