ദന്തൽ കൗൺസിൽ അനുമതി നേടാത്ത ദന്ത പരിശോധന ക്യാമ്പ് നിയമ വിരുദ്ധം

കോട്ടയം : സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ദന്തൽ കോളേജുകൾക്കും, ആശുപത്രികൾക്കും, സ്വകാര്യ ദന്തൽ കോളേജ് ലെ സാമൂഹിക ആരോഗ്യ ദന്തൽ വിഭാഗങ്ങൾക്കു മാത്രമാണ് നിയമ പരമായി ക്യാമ്പ് നടത്താനുള്ള അനുമതി. നിക്ഷിപ്ത തലപര്യങ്ങൾക്കും സ്വകാര്യ ലാഭത്തിനു വേണ്ടി നടത്തുന്ന പരസ്യങ്ങൾ നൽകിയുള്ള ക്യാമ്പ് കൾ പിടിക്കപ്പെട്ടാൽ അതിന്റെ പൂർണ ഉത്തരവാദിത്തം അത് നടത്തുന്ന ദന്ത ഡോക്ടർ മാർക്കും ക്യാമ്പ് സംഘടകർക്കും ആയിരിക്കും. ക്യാമ്പ് നടത്തുവാൻ ആഗ്രഹിക്കുന്നവർ 15 ദിവസത്തിന് മുമ്പ് സംസ്ഥാന ഡെന്റൽ കൌൺസിൽ മുമ്പാകെ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അതിൽ ബയോ മെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് സംവിധാനത്തെ കുറിച്ച് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം ക്യാമ്പ് കളിൽ യാതൊരു വിധ ഡിസ്‌കൗണ്ട് ഓ ഓഫർ കളോ നൽകാൻ പാടുള്ളതല്ല അത് കൂടാതെ ദന്താരോഗ്യ അവബോധത്തിനു പ്രാധാന്യം കൊടുക്കുന്ന പ്രവർത്തനങ്ങൾ ആണെന് ഉറപ്പു വരുത്തേണ്ടതാണ്. ക്യാമ്പ് കളിൽ ദന്തൽ കൌൺസിൽ ന് പ്രഥമ ദൃഷ്ടിയാൽ സംശയം തോന്നിയാൽ ഒരു ഒബ്സെർവർ നെ നിയമിക്കാനുള്ള അധികാരവും ഉണ്ട്. ക്യാമ്പിൽ ഏതെങ്കിലും തരത്തിൽ നിയമ വിരുദ്ധമായി നടന്നാൽ സംസ്ഥാന ദന്തൽ കൌൺസിൽ ന്റെ നിയമ നടപടികൾ ക്യാമ്പ് ലെ ദന്ത ഡോക്ടർ മാർ നേരിടുന്നതാണ്. സ്വകാര്യ ഡെന്റൽ ക്ലിനിക്കുകൾ ക്യാമ്പ് കൾ നടത്തുകയാണെങ്കിൽ അവർക്കു അവിടെ വരുന്ന മുഴുവൻ ആൾക്കാരെയും പരിശോധന നടത്താനുള്ള സൗകര്യം ഉണ്ടാകില്ല.ഇത്തരത്തിലുള്ള നിർദ്ധിഷ്ട സൗകര്യങ്ങൾ ഇല്ലാതെ ക്യാമ്പ് കൾ നടത്തിയാൽ ഹെപ്പറ്റൈറ്റിസ്, എച്ച് ഐ വി മുതലായ രക്ത ത്തിലൂടെ പകരുന്ന മാരക രോഗങ്ങൾക്ക് കാരണമായേക്കാം.ഇലഞ്ഞി ഫെറോനാ പള്ളിയും, വില്ലജ് ഡെന്റൽ ക്ലിനിക്കും കൂടി നടത്തുന്ന ഡെന്റൽ ക്യാമ്പ് ന് എതിരെ ആണ് അസോസിയേഷൻ നിൽ ഇത്തരത്തിൽ പരാതി വന്നത്. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രിക്കും, ഡെന്റൽ കൗൺസിലിനും, ഡിഎംഒ ക്കും ഡെന്റൽ അസോസിയേഷൻ പരാതി നൽകി.

Advertisements

Hot Topics

Related Articles