എം സി റോഡിൽ കോട്ടയം ജില്ലാ അതിർത്തിയിൽ കാറും ബസും കൂട്ടിയിടിച്ചു ; ചങ്ങനാശേരി സ്വദേശികളായ മുത്തച്ഛനും ചെറു മകൾക്കും ദാരുണാന്ത്യം

കോട്ടയം : ജില്ലാ അതിർത്തിയിൽ എംസി റോഡിൽ കുത്താട്ടുകുളം ചോരക്കുഴിയിൽ ടൂറിസ്‌റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കാർ യാത്രികരായ മുത്തച്ഛനും ചെറു മകളുമാണ് മരിച്ചത്. ചങ്ങനാശേരി ഡിവൈൻ എൻഡിഎഫിൽ തങ്കച്ചൻ (75), ചെറുമകൾ എസ്തേർ (2) എന്നിവരാണ് മരിച്ചത്. തങ്കച്ചന്റെ ഭാര്യ തങ്കമ്മ (70), മരുമകൾ ട്രീസ സി.മോനി (26), എബി ജോസഫ് (39) എന്നിവർക്ക് പരുക്കേറ്റു. ഇവരെ കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം നഷ്‌ടപ്പെട്ട് എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.

Advertisements

Hot Topics

Related Articles