കോട്ടയം മൂലേടം മേൽപ്പാലത്തിലെ ഗട്ടറിൽ വീണ് സ്കൂട്ടർ യാത്രക്കാരന് പരിക്ക് ; പരിക്കേറ്റ യാത്രക്കാരൻ അബോധാവസ്ഥയിൽ

കോട്ടയം : മൂലേടം മേൽപ്പാലത്തിലെ ഗട്ടറിൽ വീണ് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. പരിക്കേറ്റ യാത്രക്കാരൻ അബോധാവസ്ഥയിലായി. മൂലവട്ടം ദിവാൻ കവല സ്വദേശിയായ അഭിറാ (25) മിനെയാണ് പരിക്കുകളോടെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നാട്ടുകാർ ഓട്ടോറിക്ഷയിൽ പരിക്കേറ്റ യാത്രക്കാരനെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെ മൂലേടം മേൽപ്പാലത്തിലായിരുന്നു അപകടം. മൂലേടം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന സ്കൂട്ടർ ഗട്ടറിൽ ചാടി മറിയുകയായിരുന്നു. മേൽപ്പാലത്തിലെ ഗട്ടറിൽ മുൻപും അപകടം ഉണ്ടായിട്ടുണ്ട്.

Advertisements

Hot Topics

Related Articles