വൈക്കത്ത് കാൽവഴുതി കിണറ്റിൽ വീണ വയോധികയുടെ ജീവൻ രക്ഷിച്ച യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻ്റ്കെ. കെ.കൃഷ്ണകുമാറിനെ ആദരിച്ചു : ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ.ഷിബു ഷാൾ അണിയിച്ച് അനുമോദിച്ചു

ബ്രഹ്മമംഗലം: കാൽവഴുതി കിണറ്റിൽ വീണ79കാരിയെ ഫയർഫോഴ്സ് എത്തുന്നതുവരെ കിണറ്റിൽ ഇറങ്ങി താങ്ങിനിർത്തി ജീവൻ രക്ഷിച്ച യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.കൃഷ്ണകുമാറിനെ ചെമ്പ് മണ്ഡലം കോൺഗ്രസ് ഒൻപതാം വാർഡ് കമ്മറ്റി അനുമോദിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എം.കെ.ഷിബു ഷാൾ അണിയിച്ച് അനുമോദിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എസ്.ജയപ്രകാശിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൃഷ്ണകുമാറിനെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ. ഷിബു ഉപഹാരം നൽകി അനുമോദിച്ചു. ഷാജിപുഴവേലിൽ, എസ്.ശ്യാംകുമാർ, അഡ്വ.പി.വി.സുരേന്ദ്രൻ, കെ.ഡി.സന്തോഷ്കുമാർ, രാഗിണിഗോപി, ഓമനപാലക്കുളം, ടി.പി.അരവിന്ദാക്ഷൻ, സി.യു.എബ്രഹാം, ബി.രവീന്ദ്രൻ , എം.തോമസ്, കെ.ആർ.ജയരാജ് തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles