കിണർ നിറയെ മലിനജലവും അതിരൂക്ഷമായ ദുർഗന്ധവും; ഏറ്റുമാനൂർ തുമ്പശേരിപ്പടിയിൽ സിൽക്കോൺ സൂപ്പർമാർക്കറ്റിൽ നിന്നുള്ള മാലിന്യത്തിൽ മുങ്ങി പ്രദേശത്തെ കിണറുകൾ; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ നഗരസഭയും അധികൃതരും

കോട്ടയം: കിണർ നിറയെ മലിനജലം. അതും പാടയും എണ്ണക്കറയും നിറഞ്ഞ അതിരൂക്ഷമായ ദുർഗന്ധത്തോടെയുള്ള മലിനജലം. ഏറ്റുമാനൂർ തുമ്പശേരിപ്പടിയിൽ സിൽക്കോൺ ഹൈപ്പർമാർക്കറ്റിനു സമീപത്തെ വീടുകളിലാണ് ഈ ദുരിതകാലം. ഇവിടെയുള്ള വീടുകളുടെ കിണറുകളിലാണ് ഇത്തരത്തിൽ അതിരൂക്ഷമായ ദുർഗന്ധത്തോടെയുള്ള വെള്ളമുള്ളത്. സിൽക്കോൺ അധികൃതരെ ഈ വിഷയം അറിയിച്ചെങ്കിലും ഇതുവരെയും പരിഹാരം കണ്ടെത്താൻ തയ്യാറായിട്ടില്ല. ഇത് കൂടാതെ നഗരസഭ അധികൃതരെയും മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർക്കും പരാതി നൽകിയെങ്കിലും ഇവരും ഇതുവരെയും സ്ഥലത്ത് തിരിഞ്ഞ് നോക്കിയിട്ടില്ല.

Advertisements

മലിനമായ കിണറ്റിലെ വെള്ളം കുടിച്ചതിനെ തുടർന്ന് പ്രദേശത്തെ രണ്ട് വീടുകളിലെ കുട്ടികൾക്ക് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. തിരുവോണത്തിന്റെ ആഴ്ച മുതലാണ് ഇവിടെയുള്ള ഒരു വീട്ടിലെ കിണറ്റിൽ ആദ്യം പാടകെട്ടി തുടങ്ങിയത്. ഇതേ തുടർന്ന് ഓരോ ദിവസം കഴിയുന്തോറും സ്ഥിതി കൂടുതൽ ഗുരുതമായി. ഇതിനിടെ കിണറിന്റെ പ്രശ്‌നമാണ് എന്ന സംശയത്തെ തുടർന്ന് വീട്ടുകാർ കിണർ തേകുക പോലും ചെയ്തു. എന്നാൽ, എന്നിട്ടും പ്രശ്‌ന പരിഹാരത്തിന് സാധിച്ചില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ തുടർന്നാണ് പ്രശ്‌നം കണ്ടെത്തുന്നതിനായി ഏറ്റുമാനൂർ നഗരസഭ അധികൃതരെയും, മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരെയും പ്രദേശവാസികൾ സമീപിച്ചത്. എന്നാൽ, ഇവിടെ പരിശോധന നടത്തിയ നഗരസഭ അധികൃതർ കൃത്യമായ പരിഹാരം മാത്രം നിർദേശിച്ചില്ല. മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥരാകട്ടെ ഇതുവരെയും പ്രദേശം സന്ദർശിക്കാനോ വേണ്ട നടപടിയെടുക്കാനോ തയ്യാറായിട്ടില്ല.

വെക്‌സോ ഗ്രൂപ്പിന്റെ ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുന്ന സ്ഥലത്ത് നിന്നാണ് ഇത്തരത്തിൽ വെള്ളം ഭൂമിക്കടിയിലൂടെ ഒഴുകി കിണറുകളെ മലിനമാക്കുന്നതെന്നാണ് പരാതി. വെക്‌സോ ഗ്രൂപ്പ് കൃത്യമായി ഇവിടെ മാലിന്യ സംസ്‌കരണമോ, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ച് മലിന ജലം സംസ്‌കരിക്കുന്നതിനോ നടപടിയെടുക്കുന്നില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ഇതാണ് ഇപ്പോൾ ഇത്തരത്തിൽ മലിനജലം കിണറുകളിൽ നിറഞ്ഞ് ആളുകൾക്ക് രോഗമുണ്ടാകുന്നതിന് ഇടയാക്കുന്നതിനെന്നാണ് ആരോപണം. വിഷയത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Hot Topics

Related Articles