ഓം പ്രകാശിന്റെ കൊച്ചിയിലെ ഹോട്ടല്‍ മുറിയിലെത്തിയത് സിനിമാതാരങ്ങള്‍ മാത്രമല്ല; സ്ത്രീകളടക്കം മറ്റ് 20 പേർ കൂടിയെന്ന് എഫ്ഐആർ

കൊച്ചി : ലഹരിക്കേസിലെ പിടിയിലായ കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിന്റെ കൊച്ചിയിലെ ഹോട്ടല്‍ മുറിയിലെത്തിയത് സിനിമാതാരങ്ങള്‍ മാത്രമല്ലെന്ന് എഫ് ഐ ആർ റിപ്പോർട്ട്. സ്ത്രീകളടക്കം മറ്റ് 20 പേർ കൂടി, ബേബി ചലപതി എന്നയാളുടെ പേരിലെടുത്ത ഓംപ്രകാശ് താമസിച്ച മുറിയിലെത്തിരുന്നു. പഞ്ച നക്ഷത്ര ഹോട്ടലായ സെവൻ സ്റ്റാറില്‍ നിന്നും ഇവരുടെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും മരട് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ എഫ് ഐ ആറിലുണ്ട്. ലഹരി ഇടപാടുകള്‍ നടക്കുന്ന ഈ ഹോട്ടല്‍ മുറിയിലേക്ക് എന്തിന് ഇത്രയും പേരെത്തിയെന്നതിലാണ് അന്വേഷണം നടക്കുന്നത്.

Advertisements

ഇവരെ വിളിച്ച്‌ മൊഴിയെടുക്കും.
സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ച്‌ നേരത്തെ ഹേമാ കമ്മറ്റി റിപ്പോർട്ടില്‍ അടക്കം പരാമർശമുണ്ടായിരുന്നു. പല താരങ്ങള്‍ക്കെതിരെയും ലഹരി ഉപയോഗിച്ചുവെന്ന ആരോപണമുണ്ട്. ചിലർക്കെതിരെ കേസുകളുമുണ്ട്. എഫ് ഐ ആറില്‍ പേരുളള നടൻ ശ്രീനാഥ് ഭാസി കൊച്ചിയിലുണ്ടെങ്കിലും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. പ്രയാഗ മാർട്ടിൻ എവിടെയാണെന്നതില്‍ വ്യക്തതയില്ലെന്നാണ് വിവരം.

Hot Topics

Related Articles