ബസേലിയസ് കോളേജ് നാഷണൽ സർവീസ് സ്കീം : ബോട്ടിൽ ബൂത്ത് പ്രവർത്തനം ആരംഭിച്ചു

കോട്ടയം : ബസേലിയസ് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. ‘സ്വച്ഛത ഹി സേവ’ വാരാചരണത്തിന്റെ ഭാഗമായി ബസേലിയസ് കോളേജിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ നിക്ഷേപിക്കുന്നതിനായി ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. കോട്ടയം ഭീമ ജ്വല്ലേഴ്സ് സ്പോൺസർ ചെയ്ത ബോട്ടിൽ ബൂത്ത് കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബിജു തോമസും ഭീമ ജ്വല്ലേഴ്സ് കോട്ടയം ബ്രാഞ്ച് മാനേജർ മനോജ് പി നായരും ചേർന്ന് ഉദ്ഘാടനം ചെയ്തു. കോളജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ ഡോ ജ്യോതിമോൾ പി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. മഞ്ജുഷ വി പണിക്കർ, ഡോ. കൃഷ്ണരാജ് എം.വി, ഡോ. സെൽവി സേവിയർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisements

Hot Topics

Related Articles