കോട്ടയത്തെ ഒരു കോടിയുടെ ഭാഗ്യം കോടിമതയിൽ; രണ്ടാം സമ്മാനമായ ടിക്കറ്റ് മീനാക്ഷി ലോട്ടറി ഏജൻസിയിൽ നിന്നും എടുത്ത് വിറ്റത് കോടിമത കീർത്തി ലക്കീ സെന്ററിൽ ; വിജയിയെ കാത്ത് കോടിമത കീർത്തി ലക്കീ സെന്റർ

കോട്ടയം: കോട്ടയത്തെ ഒരു കോടി രൂപയുടെ രണ്ടാം സമ്മാനം കോടിമത കീർത്തി ലക്കീ സെന്ററിൽ വിറ്റ ടിക്കറ്റിന്. EH 612456 നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത്. കോട്ടയം മീനാക്ഷി ഏജൻസിയിൽ നിന്നും വിൽപ്പനക്കാരിയായ ശശികല വാങ്ങിയ ടിക്കറ്റ്, വിൽക്കുന്നതിനായി ഇവരുടെ സഹോദരൻ കോടിമത പള്ളിപ്പുറത്ത് കാവിനു സമീപം കട നടത്തുന്ന കാർത്തികേയന് കൊടുക്കുകയായിരുന്നു. ശശികല ചുങ്കത്ത് ലോട്ടറി ഏജൻസി നടത്തുന്നുണ്ട്. 20 ടിക്കറ്റുകളാണ് ശശികല എടുത്തത്. ഇതിൽ കുറച്ച് ടിക്കറ്റുകൾ കാർത്തികേയന് നൽകുകയായിരുന്നു. ഈ ടിക്കറ്റിനാണ് ഇപ്പോൾ രണ്ടാം സമ്മാനം അടിച്ചിരിക്കുന്നത്.

Advertisements

Hot Topics

Related Articles