കോട്ടയത്തെ മീനാക്ഷി ലോട്ടറിയിൽ സമ്മാനപ്പെരുമഴ; മീനാക്ഷി ലോട്ടറിയ്ക്ക് ഒരു രണ്ടാം സമ്മാനവും മൂന്ന് മൂന്നാം സമ്മാനവും; ഒരു കോടിയും അൻപത് ലക്ഷവും അടിച്ച ഭാഗ്യവാന്മാർ ആരൊക്കെയെന്നറിയാൻ ആകാംഷയോടെ കോട്ടയം

കോട്ടയം: കോട്ടയത്തെ മീനാക്ഷി ലോട്ടറിയിൽ സമ്മാനപ്പെരുമഴ. 25 കോടി രൂപയുടെ തിരുവോണം ബമ്പർലോട്ടറിയിൽ ഒരു രണ്ടാം സമ്മാനവും മൂന്ന് മൂന്നാം സമ്മാനവുമാണ് കോട്ടയം മീനാക്ഷി ലോട്ടറി സ്വന്തമാക്കിയിരിക്കുന്നത്. ഒരു കോടി രൂപ രണ്ടാം സമ്മാനമുള്ള TH612456 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഈ ടിക്കറ്റ് ചുങ്കം സ്വദേശിയായ ശശികലയാണ് മീനാക്ഷിയിൽ നിന്നും വാങ്ങിയത്. തുടർന്ന്, ശശികല ഇത് കോടിമതയിലെ ബന്ധുവിന് വിൽക്കാൻ നൽകുകയായിരുന്നു. മൂന്നു മൂന്നാം സമ്മാനവും ഇക്കുറി മീനാക്ഷിയെ തേടിയെത്തിയിട്ടുണ്ട്. 50 ലക്ഷം രൂപയുടെ മൂന്നാം സമ്മാനാർഹമായ മൂന്നു നമ്പരുകളാണ് മീനാക്ഷി ലക്കീ സെന്റർ വഴി വിൽപ്പന നടത്തിയത്. TC147286, TD796695, TL194832 എന്നീ നമ്പരുകൾക്കാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.

Advertisements

Hot Topics

Related Articles