കേരളാ ബാങ്ക് ജീവനക്കാർ പ്രക്ഷോഭത്തിലേക്ക് : ഒക്ടോബർ 29 ന് തിരുവനന്തപുരത്ത് രജിസ്ട്രാർ ഓഫീസിലേക്ക് ധർണ്ണയും നവംബർ 13 ന് ഏകദിന പണിമുടക്കും

കോട്ടയം : ജീവനക്കാരുടെ കുറവ് പരിഹരിക്കുക, സഹകരണ മേഖലയ്ക്ക് എതിരായ കേന്ദ്ര സർക്കാർ ആക്രമണം അവസാനിപ്പിക്കുക, തീരുമാനമായ ക്ഷാമബത്ത ഉടൻ അനുവദിക്കുക , 2022 മാർച്ചിൽ കാലാവധി കഴിഞ്ഞ ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ബ്രാഞ്ചുകളിൽ മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, കളക്ഷൻ ഏജൻ്റ്, ഗോൾഡ് അപ്രൈസർ മാരുടെ വിഷയങ്ങൾ പരിഹരിക്കുക, അടഞ്ഞുകിടക്കുന്ന എ ടി എം തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കുക, 2017 ന് ശേഷം ജോലിയിൽ പ്രവേശിച്ച ജീവനക്കാരുടെ ശബള പരിഷ്കരണ അപാകത പരിഹരിക്കുക, മലപ്പുറം ജില്ലയെ ഉൾപ്പെടുത്തി സോഫ്റ്റ് വെയർ ഏകീകരണം പൂർത്തിയാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ പ്രക്ഷോഭം നടത്തുന്നത്. ഒക്ടോബർ 29 ന് തിരുവനന്തപുരത്ത് രജിസ്ട്രാർ ഓഫീസിലേക്ക് ധർണ്ണയും നവംബർ 13 ന് ഏകദിന പണിമുടക്കും നടത്തും. പ്രക്ഷോഭത്തിൻ്റെ ആദ്യ പടിയായി സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ ജീവനക്കാർ പ്രതിഷേ ധർണ്ണ നടത്തി. കോട്ടയത്ത് കേരളാ ബാങ്ക് റീജിയണൽ ഓഫീസിന് മുൻപിൽ രാവിലെ 10 മണിക്ക് നടന്ന ധർണ്ണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഷാജു ആൻ്റണി ഉദ്ഘാടനം ചെയ്തു. കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് കെ കെ ബിനു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ പി ഷാ വിഷയാവതരണം നടത്തി. ബി. ഇ.എഫ്.ഐ ജില്ലാ പ്രസിഡൻ്റ് വി പി ശ്രീരാമൻ , എ കെ ബി ആർ എഫ് ജില്ലാ സെക്രട്ടറി ആർ എ എൻ റെഡ്യാർ, സി എസ് ബി എസ് എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് റെന്നി പി.സി, സി ബി എസ് യു സംസ്ഥാന ജോയിൻ്റ് സെക്രട്ടറി യു.അഭിനന്ദ്, എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി അനിൽ കുമാർ, സജിമോൻ (കെ ജി ഒ എ), കെ.ബി.ഇ.എഫ് ജോയിൻ്റ് സെക്രട്ടറി കെ ഡി സുരേഷ്,വനിതാ കൺവീനർ ആശാ മോൾ പി ആർ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സിബി തോമസ് സ്വാഗതവും ഏരിയാ സെക്രട്ടറി അജിത്ത് പി.വി നന്ദിയും പറഞ്ഞു .

Advertisements

Hot Topics

Related Articles