ലോക തപാൽ ദിനത്തിൽ ഭീമൻ ഇൻലൻ്റ് ലെറ്ററിൽ തപാൽ വകുപ്പ് ജീവനക്കാർക്ക് ആശംസ സന്ദേശവും ഒപ്പം മധുരവും കൈമാറി എൻ.എസ്.എസ്. വോളണ്ടിയേഴ്സ്

കോട്ടയം : നാട്ടകം ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ലോക തപാൽ ദിനത്തോടനുബന്ധിച്ച്ഭീമൻ ലെറ്റർ നിർമ്മിച്ച് അതിൽ ആശംസ സന്ദേശങ്ങൾ എഴുതി തപാൽ വകുപ്പ് ജീവനക്കാർക്ക് കൈമാറി . കോട്ടയം ജില്ല ചീഫ് പോസ്റ്റ് മാസ്റ്റർ പി. വിജയലക്ഷ്മി സന്ദേശം ഏറ്റുവാങ്ങി. ഒപ്പം ജീവനക്കാർക്ക് മധുരവും നൽകി. ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ യു.പി. വിഭാഗം കുട്ടികൾ തങ്ങളുടെ അമ്മമാർക്കും ഹയർസെക്കൻഡറി വിഭാഗം വിദ്യാർഥികൾ തങ്ങളുടെ സുഹൃത്തുക്കൾക്കും കത്തുകൾ അയച്ചു. നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ നോബിൾ ജോൺ, സ്കൂൾ പ്രിൻസിപ്പൽ ബെന്നോ ജോസഫ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles