വാകത്താനം ജറുസലേം മൗണ്ട് സ്കൂളിലെ പൂർവ്വ അധ്യാപകർ ഒത്തുചേർന്നു ; ഒത്തുചേർന്നത് മുൻ ഹെഡ്മാസ്റ്ററുടെ വീട്ടിൽ

കോട്ടയം : വാകത്താനം ജറുസലേം മൗണ്ട് സ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപകർ ഒത്തുചേർന്നു. മുൻ ഹെഡ്മാസ്റ്ററുടെ വീട്ടിലാണ് റിട്ടയേർഡ് അധ്യാപകർ ഒത്തുചേർന്നത്. 1949 ൽ ആരംഭിച്ച വാകത്താനം ജറുസലേം മൗണ്ട് സ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപകരാണ് ഒന്നിച്ചത്. മുൻ ഹെഡ്മാസ്റ്റർ വാഴയ്ക്കൽ വി. ഐ. എബ്രഹാമിന്റെ വസതിയിലായിരുന്നു കൂട്ടായ്മ. ആരോഗ്യ പ്രശ്നമുള്ളവർ ഒഴികെ എല്ലാ അധ്യാപകരും പങ്കെടുത്തു. യോഗത്തിനു മുന്നോടിയായി മണ്മറഞ്ഞു പോയ സഹപ്രവർത്തകരെ അനുസ്മരിച്ചു. എബ്രഹാം സ്വാഗതം ആശംസിച്ചു. . അധ്യാപകരെല്ലാവരും പഴയ അനുഭവങ്ങൾ പങ്കിട്ടു. ബാബുക്കുട്ടി പുന്നൂസ്, മിനിമോൾ കുര്യൻ എന്നിവരാണ് കൂടിച്ചേരലിന് നേതൃത്വം നൽകിയത്. ഡിസംബർ 28 ന് സ്കൂൾ അങ്കണത്തിൽ വച്ച് നടക്കുന്ന പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമത്തിൽ വീണ്ടും ഒത്തുകാണാം എന്നുള്ള പ്രത്യാശയോടെ ആണ് എല്ലാവരും ഭക്ഷണ ശേഷം പിരിഞ്ഞത്.

Advertisements

Hot Topics

Related Articles