തിരുവല്ല പാലിയേക്കര – കാട്ടൂക്കര റോഡിന്റെ ശോചനീയാവസ്ഥ : ജനകീയ പ്രതിഷേധ സമരം നഗരസഭയിൽ നടത്തി

തിരുവല്ല : പാലിയേക്കര – കാട്ടൂക്കര റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധ സമരം നഗരസഭയിൽ നടത്തി. പ്രതിപക്ഷ നേതാവ് അഡ്വ. പ്രദീപ് മാമ്മൻ മാത്യു ധർണ ഉദ്ഘാടനം ചെയ്തു‌. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി പാലിയേക്കര – കാട്ടൂക്കര റോഡ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നു. ടൗണിലെ ഗതാഗത കുരുക്ക് ഒഴിവായി ജനങ്ങൾക്ക് എം സി റോഡിലേക്ക് എത്തുവാൻ ഉപയോഗിക്കാവുന്ന ബൈപ്പാസായി ഉപയോഗിക്കാവുന്ന റോഡാണിതെന്നും കൗൺസിൽ യോഗത്തിൽ ഈ വിഷയങ്ങൾ ആവശ്യപ്പെട്ടിട്ട് യാതൊരു നീതിയും ലഭിച്ചില്ലയെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ജോബി പി. തോമസ്, സി.പി.ഐ (എം) ടൗൺ വെസ്റ്റ് ലോക്കൽ സെക്രട്ടറി മഹേഷ് കുമാർ, സി.പി.ഐ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ജി സുരേഷ്‌കുമാർ, കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോജി പി. തോമസ്, അനിൽ കുമാർ, സിപിഐ (എം) ബ്രാഞ്ച് സെക്രട്ടറിമാരായ ജോൺ വർക്കി, പി.ഡി സന്തോഷ്, ബിജു എൻ.പി, ഐസക് സഖറിയ, സിസ്റ്റർ ആഞ്ജലീന, സിസ്റ്റർ ക്രിസ്റ്റീന, ക്ലാരമ്മ കൊച്ചിപ്പൻ മാപ്പിള, ജോയി
പൗലോസ്, ഷിബു സി.ടി, ജോസഫ് പെരുമാൾ, ലക്ഷമൺ പിള്ള, ഷാജഹാൻ, സി.എം വർഗീസ്, മോൻസി മത്തായി, തോമസ് കോശി, ബിജു കുഴിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. പാലിയേക്കരയിൽ നിന്ന് നഗരസഭ വരെ പ്രകടനമായാണ് ജനങ്ങൾ പ്രതിഷേധ സമരത്തിന് എത്തിയത്.

Hot Topics

Related Articles