തലയാഴം:തലയാഴം പഞ്ചായത്ത് പ്രസിഡൻ്റായി കോൺഗ്രസിലെ രമേഷ് പി.ദാസ് ചുമതലയേറ്റു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ മുൻ ധാരണ പ്രകാരമാണ് രമേഷ് പി.ദാസ് പ്രസിഡൻ്റായത്. ഇന്ന് നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ രമേഷ് പി. ദാസ് ഒൻപത് വോട്ടിനു വിജയിച്ചു. എതിരെ മത്സരിച്ച സി പി എമ്മിലെ എസ്. ദേവരാജന് അഞ്ചും ബി ജെ പി സ്ഥാനാർഥി പ്രീജു കെ.ശശിക്ക് ഒരു വോട്ടും ലഭിച്ചു. കോൺഗ്രസിലെ ധാരണ അനുസരിച്ച് ആദ്യ വർഷം കെ. ബിനിമോനും രണ്ടാമത് ബി.എൽ. സെബാസ്റ്റ്യനും മൂന്നാമത് ഭൈമി വിജയനും പ്രസിഡൻ്റായിരുന്നു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനായിരുന്ന രമേഷ് പി.ദാസിന് അവസാന വർഷം പ്രസിഡൻ്റ് സ്ഥാനം നൽകാമെന്ന തീരുമാനമാണ് ഇന്ന് നടപ്പായാത്.