ചെന്നൈയിൽ നിന്ന് കോട്ടയത്തിന് പൂജ അവധിയിൽ പറന്നെത്താം; ട്രെയിനുമായി ഇന്ത്യൻ റെയിൽവേ; കേരളത്തിന് പുതുതായി രണ്ട് ട്രെയിനുകൾ അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിലേക്ക് രണ്ട് ട്രെയിനുകൾ കൂടി അനുവദിച്ച് റെയിൽവേ. പൂജ അവധിയും തുടർന്നുള്ള തിരക്കും പരിഗണിച്ച് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisements

ചെന്നൈയിൽ നിന്ന് കോട്ടയത്തേക്കും, മംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുമാണ് സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ട്രെയിനുകളുടേയും ബുക്കിംഗ് ആരംഭിച്ചുവെന്നും റെയിൽവേ അധികൃതർ അറിയിച്ചു. പത്ത് ജനറൽ, എട്ട് സ്ലീപ്പർ കോച്ച് എന്നിവയാണ് ട്രെയിനിലുണ്ടാകുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒക്ടോബർ 10, 12 തീയതികളിൽ ചെന്നൈയിൽ നിന്ന് കോട്ടയത്തേക്കും(06195) 11, 13 തീയതികളിൽ കോട്ടയത്ത് നിന്ന് തിരിച്ച് ചെന്നൈയിലേക്കും (06196) സർവീസ് നടത്തും. രാത്രി 11.55ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് 1.45ന് കോട്ടയത്ത് എത്തും. വൈകുന്നേരം 4.45ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.20ന് ചെന്നൈയിൽ തിരിച്ചെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുള്ളത്.

06155 എറണാകുളം ജംഗ്ഷൻ മംഗളൂരു ജംഗ്ഷൻ സ്പെഷ്യൽ എക്സ്പ്രസ് 10-ാം തീയതി ഉച്ചയ്ക്ക് 12.30 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അതേ ദിവസം രാത്രി ഒൻപത് മണിക്ക് മംഗളൂരുവിൽ എത്തും. 11 ന് മംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 1.50 തിന് പുറപ്പെട്ട് രാത്രി 9.25 ന് എറണാകുളത്തെത്തുന്ന തരത്തിലാണ് സർവീസ്. കേരളത്തിൽ ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, കാസർകോട്, മംഗളൂരു ജംഗ്ഷൻ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

Hot Topics

Related Articles