യുഎഇയിലെ കോട്ടയം പ്രവാസികളുടെ കൂട്ടായ്മ കെപിഎ ( കോട്ടയം പ്രവാസി അസോസിയേഷൻ) ഓണാഘോഷം നടത്തി : സാമൂഹിക സന്നദ്ധ പ്രവർത്തകനും അച്ചായൻസ് ഗോൾഡ് എം ഡിയുമായ ടോണി വർക്കിച്ചൻ വിശിഷ്ട അതിഥി ആയി

അജ്മാൻ : യുഎഇയിലെ കോട്ടയം പ്രവാസികളുടെ കൂട്ടായ്മ കെപിഎ ( കോട്ടയം പ്രവാസി അസോസിയേഷൻ) ഓണാഘോഷം ഒക്ടോബർ ആറിന് അജ്മാൻ ഇന്ത്യൻ സോഷ്യൽ സെൻട്രൽ വച്ചു പൊന്നോണ പുലരി 2024 എന്ന പേരിൽ സങ്കടിപ്പിച്ചു.രാവിലെ 10 മണിയോട് കൂടി കോട്ടയം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് സിജു മംഗലശ്ശേരിയുടെ നേതൃത്വത്തിൽ ഭാരവാഹികൾ ചേർന്നു ദീപം തെളിയിച്ച് കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. കെപിഎ യുടെ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ വളരെ മികവുറ്റതും , നിലവാരം പുലർത്തുന്നതും ആയിരുന്നു. തുടർന്ന് ഓണസദ്യ, ചെണ്ടമേളം, മാവേലി എഴുന്നള്ളത്ത് തുടങ്ങിയ പരിപാടികളോടൊപ്പം തലപ്പൊലിയോടെ വിശിഷ്ട അതിഥികളെ സ്സ്വീകരിച്ചു.

Advertisements

കെപിഎ പ്രസിഡന്റ് സിജു മംഗലശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായ ടോണി വർക്കിച്ചനും വിശിഷ്ട അതിഥി ആയ പ്രസാദ് ശ്രീധരൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് മാരായ ശാലു മമ്മൂട്ടി, മധു കുമരകം, ജോഷി വർഗീസ് , ട്രഷറർ കലേഷ് എന്നിവർ ആശംസകൾ നേർന്നു. ജനറൽ കൺവീനർ ജിത്ത് രാജ് സ്വാഗതവും സെക്രട്ടറി നിതിൻ കൃതജ്ഞത രേഖപ്പെടുത്തി. യുഎഇ യിൽ 50 വർഷം പൂർത്തി ആക്കിയ കെപിഎ അംഗം ശ്രീമതി ശാന്തമ്മ ബാലകൃഷ്ണനു മൊമെന്റോയും പൊന്നാടയും നൽകി ആദരിച്ചു. വളരെ ആസ്വാധന ജനക മായ ഒരു മ്യൂസിക്കൽ ഷോയോടു കൂടി പരിപാടികൾ അവസാനിച്ചു.

Hot Topics

Related Articles