ആർ എസ് എസ് വിജയദശമി ആഘോഷം : സപര്യ 2024 തോട്ടബ്ഭാഗം

തിരുവല്ല :
രാഷ്ട്രീയ സ്വയം സേവക സംഘം ഇരവിപേരൂർ ഖണ്ഡിന്റെ ആഭിമുഖ്യത്തിൽ 12ന് വിജയദശമി ആഘോഷം സപര്യ 2024 നടക്കും. വൈകിട്ട് 4.30 ന് തോട്ടബ്ഭാഗം കേസരി നഗറിൽ നടക്കുന്ന സപര്യ 2024 ൽ ആർ.എസ്.എസ്. അഖില ഭാരതീയ സഹ ശാരീരിക് ശിക്ഷൺ പ്രമുഖ് ഒ. കെ. മോഹൻ ബൗധിക് നടത്തും. പ്രൊഫ. രഞ്ജു ജോസഫ് അദ്ധ്യക്ഷത വഹിക്കും. ഇതിന്റെ ഭാഗമായി ശാരീരിക് പ്രദർശനം, ഗണഗീതം, അമൃത വചനം എന്നിവയും നടക്കും. തോട്ടബ്ഭാഗം കേസരി നഗറിലേക്ക് കണിയാമ്പറ ജംഗ്ഷനിൽ നിന്ന് 2.30ന് പഥസഞ്ചലനം ആരംഭിക്കും.

Advertisements

Hot Topics

Related Articles