ഗാന്ധിനഗർ/കോട്ടയം: തൊഴിലിടങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് സുരക്ഷ ഒരുക്കേണ്ടത് സമൂഹത്തിൻ്റെ കടമയാണെന്ന് ജസ്റ്റിസ് സിറിയക് തോമസ് പറഞ്ഞു. ലോക മാനസികാരോഗ്യ ദിനത്തിൽ കോട്ടയം മെഡിക്കൽ കോളേജ് മാനസികാരോഗ്യ വിഭാഗം ഏഷ്യാ പസഫിക് മാനസികാരോഗ്യ സംഘടനയും ഐഎംഎ കേരള ഘടകവും ചേർന്നു സംഘടിപ്പിച്ച ലോക മാനസിക ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലിടങ്ങളിലെ മാനസികാരോഗ്യത്തിനു പ്രാധാന്യം നല്കുകുക എന്നതാണ് ഇത്തവണത്തെ ലോക മാനസികാരോഗ്യ ദിനത്തിൻ്റെ സന്ദേശം. ആർട്ടിക്കിൾ 51 എ 14 എഫ് വകുപ്പു പ്രകാരം ഏതൊരും സ്ത്രീയ്ക്കും എതിരെ നടക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുവാൻ സമൂഹത്തിനു കടമയുണ്ട്. സിനിമ മേഖലയിലെ സ്ത്രീകൾക്കെതിരെ നടക്കുന്ന പീഢനങ്ങൾ ഹേമക്കമ്മറ്റി കണ്ടെത്തി പുറത്തു കൊണ്ടുവന്നെങ്കിലും മാദ്ധ്യമങ്ങൾ വേണ്ട രീതിയിൽ ഇതിനെ പുറത്തു കൊണ്ടു വന്നില്ല. തൊഴിലിടങ്ങളിലെ പീഢനത്തിൻ്റെ ഒരു വശം മാത്രമാണ് പുറത്തുവന്നത്. ഇത് സ്ത്രീകളെ മാനസികമായി തകർക്കുന്നു. കഴിഞ്ഞ മാസം ഒരു യുവതി അവർ തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിലെ മാനസിക സമ്മർദ്ദം മൂലം ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥയുണ്ടായി. 2007ലാണ് യുണൈറ്റഡ് നേഷൻ മാനസികാരോഗ്യ സംരക്ഷണത്തിൽ നിയമം കൊണ്ടുവന്നത്. രോഗിയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിനായിരുന്നു ഇത്. മാനസികാരോഗ്യ ചികിത്സാരംഗത്തെ ഡോക്ടർമാർക്ക് മതിയായ അംഗീകാരം നല്കകണമെന്നും ബൈബിൾ വാക്യം ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.ഐ എം എ കേരള ഘടകം പ്രസിഡൻ്റ് ഡോ.ജോസഫ് ബെനവൻ അദ്ധ്യക്ഷനായി.ഡബ്ല്യൂഎഫ് എംഎച്ച് ഏഷ്യാ പസഫിക് വൈസ് പ്രസിഡൻറ് ഡോ.റോയി ഏകള്ളിവയലിൽ മുഖ്യ പ്രഭാഷണം നടത്തി. ഡബ്ല്യൂഎഫ് എംഎച്ച് പ്രസിഡൻ്റ് ഡോ.സുയോക്ഷി അകിയാമ (ജപ്പാൻ) ,ഡബ്ല്യൂഎഫ് എംഎച്ച് സെക്രട്ടറിജനറൽ ഡോ.ഗബ്രിയേൽ ഇവ്ബിയാറോ, ഡബ്ള്യൂ എച്ച് ഒ മാനസികാരോഗ്യം മുൻ ഡയറക്ടർ ഡോ. നോർമൻസാർ റ്റോറിയസ്, ലോക മാനസിക രോഗ അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ഡാനുറ്റ വസ്സേർമാൻ ( സ്വീഡൻ ) എന്നിവർ സന്ദേശം നല്കി. ഡോ. പ്രീയ ജി മേനോൻ, ഡോ.സൗമ്യപ്രകാശ് എന്നിവർ കോർഡിനേറ്റർമാരായിരുന്നു. പ്രിൻസിപ്പാൾ ഡോ.വർഗ്ഗീസ് പി പുന്നൂസ്, മെഡിസിൻ വിഭാഗം മേധാവി ഡോ.ടി ആർ രാധ, നേഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ.സുരേഖ ഏ ടി, മാനസികാരോഗ്യ വിഭാഗം മേധാവി ഡോ.പി ജി സജി, ഡോ. സ്മിത രാംദാസ് എന്നിവർ പ്രസംഗിച്ചു.