ഇന്ന് അധികം ആളുകളും കംപ്യൂട്ടറും ടാബും മൊബൈലുമൊക്കെ ഉപയോഗിക്കുന്നവരാണ്. ടിവിയുടെയും മൊബൈലിന്റെയും അമിത ഉപയോഗം കാഴ്ച ശക്തി കുറയ്ക്കുന്നതിന് ഇടയാക്കും. കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങളിതാ…
ഒന്ന്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മീനുകളിൽ ധാരാളം ഒമേഗ – 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. കണ്ണിലെ മർദ്ദം കുറയുകയും ഗ്ലോക്കോമ അവസ്ഥയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യുന്നു. മത്തി, അയല, ചൂര മീനുകളിൽ ധാരാളം ഒമേഗ- 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.
രണ്ട്
ഇലക്കറികളും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇലക്കറികളിൽ അടങ്ങിയിട്ടുള്ള ലൂട്ടെൻ, സിയക്സാന്തിൻ എന്നീ പദാർത്ഥങ്ങൾ കാഴ്ച ശക്തി കൂട്ടാൻ സഹായിക്കും.
മൂന്ന്
കരോട്ടിൻ ധാരാളമായി അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. ഇവ ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുമ്പോൾ വൈറ്റാമിൻ എ ആയി മാറുന്നു. കാഴ്ച ശക്തി വർധിപ്പിക്കാനുള്ള ഘടകമായി ഇത് പ്രവർത്തിക്കുന്നു.
നാല്
വിറ്റമിൻ ഇ ധാരാളം അടങ്ങിയതാണ് സൂര്യകാന്തി വിത്തുകൾ. കാഴ്ച ശക്തി കൂട്ടുന്നതിന് സഹായിക്കുന്നു.
അഞ്ച്
വിറ്റാമിൻ എ അടങ്ങിയ പച്ചക്കറിയാണ് കാരറ്റ്. വിറ്റാമിനുകളായ ബി, കെ, സി, ഫൈബർ, മഗ്നീഷ്യം എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.
ആറ്
ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കണ്ണിന്റെ ആരോഗ്യത്തിന് മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കുന്നു.
ഏഴ്
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന നെല്ലിക്ക ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഇത് രക്തക്കുഴലുകളുടെ ആരോഗ്യവും സംരക്ഷിക്കുന്നു. അതിനാൽ റെറ്റിന തകരാറുകൾ കുറയ്ക്കുന്നു.