എസ്. ഡി. പി. ഐ ജനജാഗ്രത ക്യാമ്പയിൻ ചങ്ങനാശ്ശേരിയിൽ : വാഹന ജാഥ നാളെ എത്തും

ചങ്ങനാശ്ശേരി :പിണറായി പോലീസ്- ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു എന്ന തലക്കെട്ടില്‍ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജനജാഗ്രത കാംപയിന്റെ ഭാഗമായി ചങ്ങനാശ്ശേരി മണ്ഡലം പ്രസിഡന്റ് അൽത്താഫ് ഹസ്സൻ നയിക്കുന്ന മണ്ഡലം തല വാഹനജാഥ 14 ന് ആരംഭിക്കുമെന്ന് മണ്ഡലം സെക്രട്ടറി അമീർ ഷാജി ഖാൻ പത്രസമ്മേളനത്തിൽ അറിയിച്ചു , ജനദ്രോഹ നടപടികളിലൂടെ ജനങ്ങളെ വഞ്ചിക്കുന്ന തരത്തിലുള്ള നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നും, ദളിത് പിന്നോക്ക നൂനപക്ഷ വിഭാഗങ്ങൾക്ക് യാതൊരുവിധ നീതിയും നടപ്പിലാക്കുന്നില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .വൈസ് പ്രസിഡണ്ട്‌ അനീഷ് തെങ്ങണ എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു.

Advertisements

Hot Topics

Related Articles