കുമരകം കിഴക്കുംഭാഗത്ത് ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് തുടക്കമായി

എസ് എൻ ഡി പി 153-ാം നമ്പർ കുമരകം കിഴക്കുംഭാഗം ശാഖായോഗത്തിൻ്റെ ഗുരുമന്ദിരത്തിലെ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠയുടെ 46-ാമത് വാർഷിക മഹോത്സവ ആഘോഷങ്ങൾ തുടങ്ങി. ബ്രഹ്മശ്രീ എം എൻ ഗോപാലൻ തന്ത്രികളും, മേൽശാന്തി സാബു ശാന്തിയും ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു.

Advertisements

പതാക ഉയർത്തൽ ചടങ്ങ് ശാഖാ പ്രസിഡന്റ് എ കെ ജയപ്രകാശ് നിർവ്വഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ഷിബു കട്ടത്തറയുടെ അദ്ധ്യക്ഷതയിൽ നടന്ന വിദ്യാഭ്യാസ അവാർഡ് വിതരണ സമ്മേളനം
എസ് എൻ ഡി പി യൂണിയൻ പ്രസിഡൻ്റ് എം മധു ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ആർ രാജീവ് വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂത്ത്മൂവ്മെൻ്റ് യൂണിയൻ സെക്രട്ടറി എം എസ് സുമോദ്, എസ് കെ എം ദേവസ്വം സെക്രട്ടറി കെ പി ആനന്ദക്കുട്ടൻ, ശാഖായോഗം പ്രസിഡൻ്റുമാരായ എം ജെ അജയൻ, എം വി മോഹൻദാസ്, എസ് ഡി പ്രസാദ്, സി പി ബാലസുബ്രഹ്മണ്യം, സിന്ധു പ്രകാശൻ, വിഷ്ണു സുരേഷ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ശാഖ സെക്രട്ടറി കെ എൻ വിജയപ്പൻ സ്വാഗതവും പറഞ്ഞു.

Hot Topics

Related Articles