കോട്ടയം : രാജ്യത്തെ മദ്‌റസ സംവിധാനത്തില്‍ കൈകടത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് എസ്ഡിപിഐ കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മദ്‌റസകള്‍ക്കെതിരേയുള്ള വിദ്വേഷ പ്രചാരണങ്ങളും അടച്ചുപൂട്ടല്‍ നീക്കവും സംഘപരിവാര സര്‍ക്കാരിന്റെ വംശീയ താല്‍പ്പര്യങ്ങളുടെ തുടര്‍ച്ചയാണ്. കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ചാണ് സംക്രാന്തിയിൽ പ്രതിഷേധ പ്രകടനം നടത്തിയത്.എസ്ഡിപിഐ കോട്ടയം ജില്ലാ വൈസ് പ്രസിഡൻ്റ് യു നവാസ് വിഷയാവതരണം നടത്തി. എസ് ഡി പി ഐ കോട്ടയം മണ്ഡലം പ്രസിഡന്റ് സിറാജ് സെക്രട്ടറി ഷൈജു ഹമീദ്. റഹീം സംക്രാന്തി ഷെഫീഖ് റസാഖ് എന്നിവർ നേതൃതം നൽകി.
Advertisements