ചിങ്ങവനം ; കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം ഇടതുപക്ഷ സർക്കാരിൻ്റ് ദുർഭരണത്തിനും, അഴിമതിക്കുമെതിരെ കോൺഗ്രസ് ചിങ്ങവനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 16 ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ചിങ്ങവനം ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തും. കോട്ടയം നഗരസഭയിലെ 52 വാർഡുകളിലെയും 2023-2024 വർഷത്തെ മുഴുവൻ വികസന പ്രവർത്തനങ്ങളും തടസ്സപ്പെടുത്തിയ മുൻസിപ്പൽ കൗൺസിലറും, കേരളാ കോൺഗ്രസ് നേതാവുമായ ജോസ് പള്ളിക്കുന്നേലിൻ്റ് വികസന വിരുദ്ധ നടപടികെതിരെയുമാണ് സമരം. മണ്ഡലം പ്രസിഡെൻ്റ് തങ്കച്ചൻ വേഴ് യ്ക്കാട്ടിൽ അദ്ധ്യക്ഷത വഹിക്കും. ധർണ സമരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും, ഡി.സി.സി.പ്രസിഡൻ്റ് നാട്ടകം സുരേഷ് മുഖ്യ പ്രസംഗം നടത്തും, ഡി സി.സി.സെക്രട്ടറി ജോണി ജോസഫ്, ബ്ലോക്ക് പ്രസിഡെൻ്റ് സിബി ജോൺ, ഡി.സി.സി.മെമ്പർ ബിജു .എസ്. കുമാർ, കൗൺസിലർമാരായ ധന്യാ ഗിരീഷ്, ലിസി മണിമല, സൂസ്സൻ സേവ്യർ, കെ.കെ പ്രസാദ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡെൻ്റ് നിഷാ കൊച്ചുമോൻ എന്നിവർ പ്രസംഗിക്കും.