അതിരമ്പുഴ: ദിവസേന നൂറുകണക്കിന് രോഗികൾക്ക് ആശ്രയ കേന്ദ്രവും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ റഫറൽ കേന്ദ്രവുമായ അതിരമ്പുഴ പ്രാഥമിക കുടുംബാആരോഗ്യകേന്ദ്രത്തെ തരംതാഴ്ത്തുന്നത് അതിരമ്പുഴ മേഖലയിലെയും സമീപപ്രദേശങ്ങലിലെയും നൂറുകണക്കിന് നിർധന രോഗികൾക്ക് ചികിത്സാ സഹായം നിഷേധിക്കുന്നതിന് തുല്യമാണ്ന്ന് അഡ്വ പ്രിൻസ് ലൂക്കോസ് പറഞ്ഞു. പ്രാദേശിക തലത്തിലുള്ള ആരോഗ്യസേവനങ്ങൾ മെച്ചപ്പെട്ട നിലയിലേക്ക് ഉയർത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാതെ അവയെ തരംതാഴ്ത്തുന്നത് ആരോഗ്യ മേഖലയെ തകർക്കുവാനുള്ള ശ്രമമാണ് . കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മരുന്നു ക്ഷാമവും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ തരംതാഴ്ത്തുന്നതും സർക്കാരിന്റെ ഇച്ഛാശക്തി ഇല്ലായ്മയാണ്. ഇത്തരത്തിലുള്ള നടപടികളിൽ നിന്നും ആരോഗ്യ വകുപ്പ് പിന്മാറി കൂടുതൽ മികച്ച ആരോഗ്യസേവനം അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലൂടെ ലഭ്യമാക്കണന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തരംതാഴ്ത്തുവാനുള്ള നടപടിയിലേക്കാണ് ആരോഗ്യ വകുപ്പ് പോകുന്നതെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.