കേരളത്തോടുള്ള റെയിൽവേ അവഗണനയ്ക്കും യാത്രാ ദുരിതത്തിനുമെതിരെ ജീവനക്കാരും അദ്ധ്യാപകരും സായാഹ്ന ധർണ്ണ നടത്തി

കൊച്ചി : കേരളത്തോടുള്ള റെയിൽവേ അവഗണന അവസാനിപ്പിക്കുക,റെയിൽവേ യാത്രാ ദുരിതം പരിഹരിക്കുക, വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുക;റിസർവേഷൻ കംപാർട്ട്മെൻ്റുകൾ വർദ്ധിപ്പിക്കുക, സീസൺ ടിക്കറ്റ് യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എഫ് എസ് ഇ ടി ഒ ആഭിമുഖ്യത്തിൽ ജീവനക്കാരും അദ്ധ്യാപകരും സായാഹ്ന ധർണ്ണ നടത്തി.സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച ധർണ്ണ സി ഐ ടി യു ജില്ലാ ജോ. സെക്രട്ടറി കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ സംസ്ഥാന കമ്മിറ്റിയംഗം എൽ മാഗി, കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ സുനിൽകുമാർ എന്നിവർ അഭിവാദ്യം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡൻ്റ് ഏലിയാസ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ സ്വാഗതവും ട്രഷറർ സി ആർ സോമൻ നന്ദിയും പറഞ്ഞു.

Advertisements

Hot Topics

Related Articles