കണ്ണൂർ എഡിഎം ന്റെ ആത്മഹത്യ കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാൻ സർക്കാർ തയ്യാറാകണം : നാട്ടകം സുരേഷ്

കോട്ടയം: കണ്ണൂർ എ ഡി എം ആയിരുന്ന എം കെ നവീൻ ബാബുവിനെ അധിക്ഷേപിച്ച് ആത്മഹത്യയിലേക്ക് നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ്. കേരള എൻജിഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി കളക്ടറേറ്റിൽ നടത്തിയ കുറ്റപത്ര സമർപ്പണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റപത്രം സമർപ്പണം സംസ്ഥാന സെക്രട്ടറി ബോബിൻ വി പി അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് സതീഷ് ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ സമരത്തിൽ കെ. ജി. ഒ.യു സംസ്ഥാന സെക്രട്ടറി ബിനോജ് സെബാസ്റ്റ്യൻ എൻജിഒ അസോസിയേഷൻ കോട്ടയം ജില്ലാ സെക്രട്ടറി സോജോ തോമസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ജയപ്രകാശ് പി . കെ, അഷറഫ് പറപ്പള്ളി ജില്ലാ ട്രഷറർ സഞ്ജയ് എസ് നായർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റോജൻ മാത്യു , ജി ആർ സന്തോഷ് കുമാർ, പി എച്ച് ഹരിസ്മോൻ, പിസി മാത്യു ഷാജിമോൻ പി എസ് രാധാകൃഷ്ണൻ കെ ജി, സുരേഷ് ബാബു, അജയൻ ടി കെ,, പ്രകാശ് ജേക്കമ്പ് ജില്ലാ ഭാരവാഹികളായ, ത്രേസ്യാമ്മ മാത്യു , ജോബിൻസൺ ജെ, ജോഷി മാത്യു, റോബി.ജെ, അജേഷ് പി വി, സ്മിതാ രവി, സജിമോൻ.സി എബ്രഹാം, പ്രദീഷ് കുമാർ കെ സി, ബിജുമോൻ പി ബി, സിജിൻ മാത്യു, സജിമോൻ എം എസ്, ശ്രീകുമാർ. എസ്, എന്നിവർ സംസാരിച്ചു. ബ്രാഞ്ച് നേതാക്കളായ പ്രവീൺ ലാൽ ഓമനക്കുട്ടൻ, പി എൻ ചന്ദ്രബാബു, രജീഷ് കുമാർ, ഷാഹുൽഹമീദ്, രാജേഷ് വി ജി, ഇ എസ് നിധിൻ , അരവിന്ദാക്ഷൻ കെ, ബിന്ദു എസ് ,സജിനി മാത്യു, ഈപ്പൻ എബ്രഹാം,എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി,

Advertisements

Hot Topics

Related Articles