കാക്കനാട് ബൈക്ക് അപകടം : വൈക്കം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം : ഒപ്പം ഉണ്ടായിരുന്ന തൃശ്ശൂർ സ്വദേശി ഗുരുതരാവസ്ഥയിൽ

തൃക്കാക്കര : കാക്കനാട് എൻജിഒക്വാർട്ടേഴ്സ് റൗണ്ടിൽനിയന്ത്രണം വിട്ട ബൈക്ക് തെന്നി മറിഞ്ഞു ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വൈക്കം ചെറിയകവല വിഘ്നഹരയിൽ വിഘ്നേഷ് (26) മരിച്ചു. സംസ്‌കാരം വ്യാഴം പകൽ 11.30 ന് വീട്ടു വളപ്പിൽ. രാധാകൃഷ്ണന്റെയും ദീപയുടെയും മകനാണ്. ബൈക്ക് ഓടിച്ച തൃശ്ശൂർ സ്വദേശി കൃഷ്ണ കിരൺ(30) ഗുരുതര പരിക്കോടെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ് . ബുധൻ രാത്രി 1.30 ന് കാക്കനാട് എൻ ജി ഒ ക്വാർട്ടേഴ്സിലാണ് അപകടം നടന്നത്. കൊച്ചിയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയായ വിസ്നേഷും സുഹൃത്തും കാക്കനാട്ടെ താമസ സ്‌ഥലത്തേക്ക് പോകും വഴിയായിരുന്നു അപകടം. വേഗത്തിൽ വന്ന ബൈക്ക് റോഡിൽ നിന്ന് തെന്നി റോഡരികിലെ മൂടാതെ കിടന്ന കാനയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ബൈക്കിന് പിന്നിലുരുന്ന യാത്ര ചെയ്ത വിഘ്നേഷ്കാനയിലേക്ക് തെറിച്ച് വീണു ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിഗ്‌നേഷിന്റെ സഹോദരൻ കാർത്തിക്

Advertisements

Hot Topics

Related Articles