പാർശ്വഫലങ്ങളില്ല; തയ്യാറാക്കാം റാഗിപ്പൊടി കൊണ്ടൊരു അടിപൊളി ഫേസ് പായ്ക്ക്

ചർമ്മം സംരക്ഷണത്തിനായി അടുക്കളയിലുള്ള പലതും പരീക്ഷിക്കുന്നവരുണ്ട്. എന്നാൽ വെറുതെ എല്ലാം പരീക്ഷിച്ചിട്ട് കാര്യമില്ല കൃത്യമായി ചർമ്മത്തിന് തിളക്കവും ഭംഗിയുമൊക്കെ ലഭിക്കുന്ന സാധനങ്ങൾ കണ്ടെത്തി വേണം പരീക്ഷണം നടത്താൻ. അമിതമായി വെയിലേറ്റ് ചർമ്മം കരിവാളിച്ച് പോകുക അല്ലെങ്കിൽ നിറം കുറയുക തുടങ്ങി പല പ്രശ്നങ്ങളും ആളുകൾ നേരിടാറുണ്ട്. ഇതൊക്കെ മാറ്റാൻ വീട്ടിൽ തന്നെ പല പരിഹാര മാർഗങ്ങളുമുണ്ടെന്നതാണ് യാഥാർത്ഥ്യം. എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒരു ഫേസ് പായ്ക്ക് നോക്കാം.

Advertisements

തേൻ

ചർമ്മം തിളങ്ങാൻ ഏറ്റവും ബെസ്റ്റാണ് തേൻ. ഇതിലെ ആൻ്റി ബാക്ടീരിയൽ ആൻ്റി മൈക്രോബയൽ ഗുണങ്ങൾ ചർമ്മത്തിലെ പ്രശ്നങ്ങളെ മാറ്റാൻ നല്ലതാണ്. മുഖക്കുരു, നിറവ്യത്യാസം പോലെയുള്ള പ്രശ്നങ്ങൾ പാടെ മാറ്റിയെടുക്കാൻ തേൻ ഏറെ സഹായിക്കും. മിക്ക ഫേസ് പായ്ക്കുകളിലെയും പ്രധാനിയാണ് തേൻ. പാർശ്വഫലങ്ങളില്ലാതെ ചർമ്മത്തെ തിളങ്ങാൻ സഹായിക്കുന്ന ഒരു ചേരുവ കൂടിയാണ് തേൻ.

തൈര്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചർമ്മത്തിന് നല്ല ജലാംശം നൽകാനും മോയ്ചറൈസ് ചെയ്യാനും തൈര് ഏറെ സഹായിക്കും. ഇതിലെ ലാക്റ്റിക് ആശിഡാണ് ചർമ്മത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നത്. ചർമ്മം വരണ്ട് പോകുന്നത് തടയാനും തൈര് നല്ലതാണ്. മൃദുവായൊരു എക്സ്ഫോളിയേറ്റർ കൂടിയാണ് തൈര്. ചർമ്മത്തിൻ്റെ നഷ്ടപ്പെട്ട് പോയ ഇലാസ്തികത വീണ്ടെടുക്കാൻ തൈര് ഏറെ സഹായിക്കാറുണ്ട്.

നാരങ്ങ നീര്

ആരോഗ്യത്തിന് എന്ന് പോലെ തന്നെ ചർമ്മത്തിനും നാരങ്ങ നീര് നല്ലതാണ്. പല തരത്തിലുള്ള ഗുണങ്ങളാണ് ഇത് ചർമ്മത്തിന് നൽകുന്നത്. പ്രായമാകുന്നതിൻ്റെ എല്ലാ ലക്ഷണങ്ങളെയും തടയാൻ തേൻ ഏറെ സഹായിക്കാറുണ്ട്. മാത്രമല്ല ചർമ്മം സോഫ്റ്റാകാനും നല്ല ഫ്രഷായി വയ്ക്കാനും നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്. മൃതകോശങ്ങളെ പുറന്തള്ളി ചർമ്മത്തിന് പുനരുജ്ജീവൻ നൽകാനും നാരങ്ങ നീര് നല്ലതാണ്.

റാഗി

ആരോഗ്യത്തിന് പോലെ തന്നെ ചർമ്മത്തിനും ഏറെ നല്ലതാണ് റാഗി. ഇതിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ വളരെ പ്രശസ്തമാണ്. അതുപോലെ ചർമ്മത്തിനും റാഗി പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ തടയാൻ റാഗി സഹാിക്കും. മുഖക്കുരുവും ഹൈപ്പർ പിഗ്മൻ്റേഷൻ പോലെയുള്ള പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ റാഗി സഹായിക്കും. അതുപോലെ ചർമ്മത്തിലെ ചുളിവുകളും വരകളും മാറ്റാനും റാഗി സഹായിക്കും.

പായ്ക്ക് തയാറാക്കാൻ

ആദ്യം റാഗിയും തൈരും ചേർത്തൊരു പേസ്റ്റ് തയാറാക്കി എടുക്കുക. ഇനി ഇതിലേക്ക് 1 ടീസ്പൂൺ നാരങ്ങ നീരും 1 ടീ സ്പൂൺ തേനും ചേർത്ത് യോജിപ്പിക്കുക. ഇനി ഇത് മുഖത്തിട്ട് ഒരു 20 മിനിറ്റിന് ശേഷം കഴുകി വ്യത്തായിക്കാവുന്നതാണ്. കണ്ണിൻ്റെ ഭാഗം ഒഴിവാക്കാൻ മറക്കരുത്.

Hot Topics

Related Articles